സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ വാക്കേറ്റത്തിനിടയില്‍ പുറത്തുനിന്നെത്തിയ സംഘം 16 കാരനെ ആക്രമിച്ചു
Oct 6, 2015, 21:16 IST
വിദ്യാനഗര്‍: (www.kasargodvartha.com 06/10/2015) ആലംപാടി ഗവ സ്കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയില്‍ പുറത്തുനിന്നെത്തിയ സംഘം വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. ആലംപാടി റഹ് മാനിയ നഗറിലെ അബ്ദുല്ലയുടെ മകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ഹസീബ് ഷാനുവിനാണ് (16) മര്‍ദനമേറ്റത്. പരിക്കേറ്റ ഹസീബിനെ നാലാംമൈലിലെ ഇ.കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ടോടെ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചെറിയ രീതിയില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ പുറത്ത് കടയുടെ സമീപം നില്‍ക്കുകയായിരുന്ന ഒരു സംഘം സ്കൂള്‍ കോമ്പൗണ്ടിനകത്തേക്ക് അതിക്രമിച്ച് കയറി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഹസീബ് പറഞ്ഞു. സംഭവം സംബന്ധിച്ച് വിദ്യാര്‍ത്ഥിയുടെ മാതാവ് ജില്ലാ പോലീസ് ചീഫിന് പരാതി നല്കി.
കഴിഞ്ഞ മാസം 25ന് റഹ്മാനിയ നഗറിലെ മുഹമ്മദിന്റെ മകന് സിറാജ് (25), അബ്ദുര്‍ റഹ് മാന്റെ മകന് ആസാദ് (20) എന്നിവരെ മര്‍ദിച്ച സംഭവത്തിലും ജില്ലാ പോലീസ് ചീഫിന് പരിക്കേറ്റ ഒരാളുടെ മാതാവ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
ചൊവ്വാഴ്ച വൈകിട്ടോടെ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചെറിയ രീതിയില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ പുറത്ത് കടയുടെ സമീപം നില്‍ക്കുകയായിരുന്ന ഒരു സംഘം സ്കൂള്‍ കോമ്പൗണ്ടിനകത്തേക്ക് അതിക്രമിച്ച് കയറി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഹസീബ് പറഞ്ഞു. സംഭവം സംബന്ധിച്ച് വിദ്യാര്‍ത്ഥിയുടെ മാതാവ് ജില്ലാ പോലീസ് ചീഫിന് പരാതി നല്കി.
Related News:
നാടിനെചൊല്ലി തര്‍ക്കം; 2 യുവാക്കളെ കാറിലും ബൈക്കിലുമായെത്തിയ സംഘം മാരകായുധങ്ങളുമായി അക്രമിച്ചു
Keywords : Vidya Nagar, Alampady, Assault, Student, Complaint, Kasaragod, Kerala, School, Aseeb Sanu.