രണ്ടാം മോദിസര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയുള്ള ആഹ്ലാദപ്രകടനത്തിനിടെ അക്രമം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
May 31, 2019, 20:27 IST
പള്ളിക്കര: (www.kasargodvartha.com 31.05.2019) രണ്ടാം മോദിസര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്നുള്ള ആഹ്ലാദപ്രകടനത്തിനിടെ ജില്ലയില്‍ പലയിടത്തും അക്രമം. വ്യാഴാഴ്ച വൈകിട്ട് കൂട്ടക്കനി കാട്ടാമ്പള്ളിയിലുണ്ടായ അക്രമത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിനുപിന്നിലെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.
മര്‍ദനമേറ്റ ഡിവൈഎഫ്‌ഐ പള്ളിക്കര മേഖലാ പ്രസിഡന്റ് കട്ടാമ്പള്ളിയിലെ കെ ഷിജു (23), കീക്കാനം തോട്ടത്തിലെ എം അജേഷ് (24) എന്നിവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്ത്, ശരത്, അജിത്ത് എന്നിവരുടെ നേതൃത്വത്തിലെത്തിയ ബിജെപി പ്രവര്‍ത്തകരാണ് റോഡരികില്‍ നില്‍ക്കുകയായിരുന്ന ഷിജുവനെയും അജേഷിനെയും അക്രമിച്ചതെന്നും സംഭവം കണ്ട് സമീപത്തെ സ്ത്രീ നിലവിളിച്ചപ്പോള്‍ അക്രമികള്‍ പിന്തിരിയുകയായിരുന്നുവെന്നും സിപിഎം ആരോപിച്ചു.
വ്യാഴാഴ്ച രാത്രി മടിക്കൈ കോതോട്ട്പാറയില്‍ സിപിഎം - ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് കോതോട്ടുപാറയിലെ വി കെ ഗോപലകൃഷ്ണന്‍ (45), ബൂത്ത് കമ്മിറ്റി സെക്രട്ടറി ഇ സുനില്‍ കുമാര്‍ (32) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ പുലര്‍ച്ചെ ഒരുമണിയോടെ എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയും സി പി എം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ എം രാജന്റെ കോതോട്ടുപാറ കൊളങ്ങാട്ടെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു.
< !- START disable copy paste -->

Keywords: Kerala, News, Kasaragod, Pallikara, Narendra-Modi, Government, DYFI, Worker, Injured, Attack, Hospital, CPM Activists attacked.