യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു
Jul 10, 2017, 17:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.07.2017) യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. മേലടുക്കത്തെ അക്ഷയ് (23)ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം മാതോത്ത് ക്ഷേത്രത്തിന് സമീപം വെച്ചാണ് സംഭവം.
ക്ഷേത്ര സമീപം നില്‍ക്കുകയായിരുന്ന തന്നെ ഒരു പ്രകോപനവുമില്ലാതെ നിലാങ്കരയിലെ ഷിബി, ഗോകുല്‍, സഞ്ജു എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും കല്ലെടുത്ത് തലയ്ക്കും ഇടത് കൈക്കും കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് അക്ഷയ് പറഞ്ഞു. അക്ഷയുടെ ഇടത് കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. അക്ഷയ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kasaragod, Kerala, news, Kanhangad, Assault, Attack, Youth, Youth assaulted