യു.എ.ഇയിലെ ഭൂചലനം: നാട്ടിലും ആശങ്ക
Apr 16, 2013, 22:48 IST
കാസര്‍കോട്: യു.എ.ഇയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ ഭൂചലനം നാട്ടില്‍ ആശങ്കയുളവാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് മലയാളികളാണ് ജോലിചെയ്യുന്നത്. ഭൂചലനവാര്ത്ത അറിഞ്ഞതിനെതുടര്‍ന്ന് പലരും നാട്ടിലേക്കും തിരിച്ചും ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചിരുന്നു.
പലര്‍ക്കും ഭൂചലനത്തിന്റെ യഥാര്‍ത്ഥ സ്ഥിതി വിവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉറങ്ങിക്കിടക്കുന്നവര് പോലും കട്ടിലില്‍ നിന്ന് താഴെവീണതായി ഗള്‍ഫില്‍ കഴിയുന്നവര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നാട്ടിലുള്ള ബന്ധുക്കളുടെ ആശങ്ക പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല. ഇനിയും പരസ്പരം ബന്ധപ്പെടാന്‍ കഴിയാത്തവരിലാണ് ആശങ്ക കൂടുതലും നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റും അവധി നല്കിയതിനാല് ഭൂകമ്പത്തിന്റെ ശക്തി കടുത്തതായിരിക്കുമെന്ന് കരുതുന്നവരുമുണ്ട്.
ഇറാനിലുണ്ടായ ഭൂചലനത്തില്‍ നൂറുപേര് മരിച്ചതായുള്ള റിപോര്‍ട്ട് ഇതിനിടയില്‍ പുറത്തുവന്നതോടെ ആശങ്ക ശക്തമായിതന്നെ നിലനില്‍ക്കുകയാണ്. യഥാര്‍ത്ഥ വിവരം ബന്ധുക്കളോട് പലരും മറച്ചുവെക്കുന്നതായുള്ള സംശയവും ആശങ്കയ്ക്ക് ആക്കംകൂട്ടുന്നു. യു.എ.ഇയില്‍ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാത്തതും ജനങ്ങളെ ഭയാശങ്കയിലാഴ്ത്തുന്നു.
കെട്ടിട നിര്‍മാണ ജോലിയില്‍ ഏര്പെട്ടിരിക്കുന്നവരാണ് യു.എ.ഇയില്‍ കഴിയുന്ന കേരളക്കാരില്‍ നല്ലൊരുവിഭാഗം ആളുകളും. അതിനാല്‍ ഭൂകമ്പം ആദ്യം ബാധിക്കുന്നത് ഇത്തരക്കാരെയായിരിക്കുമെന്നത് നാട്ടില്‍ ആശങ്കയ്ക്ക് കാരണമായി. കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചതും് ആശങ്കയ്ക്ക് ആക്കംകൂട്ടി.
Related News:
ഗള്ഫിന് പുറമെ ഉത്തരേന്ത്യയിലും പാകിസ്താനിലും ഭൂചലനം; ഇറാനില്‍ 100 മരണം
യു.എ.ഇ.യില്‍ ഭൂമികുലുക്കം; കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
Keywords: Kasaragod, Dubai, Kerala, UAE, Gulf, Earthquake, Earthquake shakes UAE, other countries; buildings, Hospitals evacuated, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.