മൊഗ്രാല്‍ പുത്തൂരില്‍ മുസ്ലിം ലീഗ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 2 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
Oct 6, 2015, 13:21 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 06/10/2015) ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള കണ്‍വെന്‍ഷനുകളും ആരംഭിച്ചു. ലീഗ് കോട്ടയെന്നറിയപ്പെടുന്ന 15-ാം വാര്‍ഡായ മൊഗ്രാല്‍ പുത്തൂരില്‍ നിലവിലുള്ള മെമ്പര്‍ ഫൗസിയ മുഹമ്മദിനെ ലീഗ് വാര്‍ഡ് കണ്വന്ഷന് സ്ഥാനാര്‍ത്ഥിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
നൂറോളം പ്രവര്‍ത്തകര്‍ സംബന്ധിച്ച യോഗത്തിലാണ് ഫൗസിയയെ തന്നെ ഇത്തവണയും മത്സരിപ്പിക്കാന്‍ വാര്‍ഡ് കമ്മിറ്റി തീരുമാനിച്ചത്. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി എം മുനീര്‍ ഹാജി കണ്വെന്ഷന് ഉല്‍ഘാടനം ചെയ്തു. പി ബി അബ്ദുര്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. എസ് പി സലാഹുദ്ദീന്, കെ ബി കുഞ്ഞാമു ഹാജി, സിദ്ദിഖ് ബേക്കല്‍, കെ ബി അഷ്റഫ്, കെ എച്ച് ഇഖ്ബാല്‍ ഹാജി, എ ആര് മുഹമ്മദ് ഷാഫി, കെ എം സി സി, യൂത്ത് ലീഗ് നേതാക്കള്‍ സംബന്ധിച്ചു.
പഞ്ചായത്തിലെ ഏഴാം വാര്‍ഡായ എരിയാല്‍ ബ്ലാര്ക്കോടില് നിലവിലുള്ള പഞ്ചായത്ത് അംഗവും ചീഫ് വിപ്പുമായ മുജീബ് കമ്പാറിനെ തിങ്ങി നിറഞ്ഞ പ്രവര്‍ത്തകര്‍ ഐക്യകണ്ടേന ബ്ലാര്‍ക്കോട് ലീഗ് കണ്‍വെന്‍ഷനില്‍വെച്ച് സ്ഥനാര്‍ത്ഥിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കമ്പാര്‍ വാര്‍ഡില്‍ നിന്നും വന്‍ഭൂരിപക്ഷത്തിലാണ് മുജീബ് വിജയിച്ചത്. ഇത്തവണ ഈ വാര്‍ഡ് വനിതാ സംഭരണമാണ്. പിന്നിട് ഇവരെ ജില്ലാ ലീഗ് പാര്‍ലമെന്റ് ബോര്‍ഡാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിക്കേണ്ടത്.
മറ്റു സ്ഥലങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് മൊഗ്രാല്‍ പുത്തൂരിലെ രണ്ട് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ ദിവസങ്ങള്ക്കുമുമ്പ്തന്നെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചിരിക്കുന്നത്.

Keywords: Kasaragod, Kerala, Mogral Puthur, Election, Fousiya Muhammed, Mujeeb Kambar,