പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ പെര്‍ളയില്‍ സംഘര്‍ഷാവസ്ഥ
Sep 25, 2015, 23:35 IST
ബദിയഡുക്ക: (www.kasargodvartha.com 25/09/2015) പെര്‍ള ടൗണില്‍ പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് സംഘര്‍ഷം ഒഴിവായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.
ബദിയഡുക്ക എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെര്‍ളയിലെ നൗഷാദ് എന്നയാളുടെ ബൈക്കാണ് രാത്രിയോടെ കസ്റ്റഡിയിലെടുത്തത്. നമ്പര്‍ പ്ലേറ്റില്ലാതെ മാസങ്ങളായി ഇവിടെ ഓടിയിരുന്ന ബൈക്ക് പോലീസ് വരുന്നത് കണ്ട് ഒരു വര്‍ക്ക്‌ഷോപ്പിന് സമീപം നിര്‍ത്തിയിടുകയായിരുന്നു.
പിന്നീട് പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തപ്പോള്‍ സ്ഥലത്ത് നാട്ടുകാരായ ചിലര്‍ തടിച്ചുകൂടി. ബി.ജെ.പി പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബൈക്ക് കസ്റ്റഡിയിലെടുത്തതെന്ന് പറഞ്ഞ് പോലീസുമായി ഇവര്‍ വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു.
പിന്നീട് പോലീസിന്റെ സമയോചിതമായ ഇടപെടലിന് തുടര്‍ന്ന് സംഘര്‍ഷം ഒഴിവാകുകയും തടിച്ചു കൂടിയവര്‍ പിരിഞ്ഞുപോവുകയുമായിരുന്നു. ബൈക്ക് പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

Keywords : Badiyadukka, Perla, Natives, Bike, Protest, Kasaragod, Kerala, SI, BJP, Numer plate.