പോലീസില്‍ പരാതി നല്‍കാത്തതിന് 17 കാരനെ അക്രമിച്ചു; ആശുപത്രിയിലാക്കിമടങ്ങുമ്പോള്‍ സുഹൃത്തിന്റെ കയ്യെല്ലും തകര്‍ത്തു
Sep 23, 2015, 18:42 IST
കാസര്‍കോട്: (www.kasargodvartha.com 23/09/2015) പോലീസില്‍ പരാതി നല്‍കാത്തതിന് ഒരു സംഘം 17 കാരനെ അക്രമിച്ചുപരിക്കേല്‍പിച്ചു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കിമടങ്ങുമ്പോള്‍ സുഹൃത്തിനെ വഴിതടഞ്ഞ് ഒരുസംഘം റീപ്പുകൊണ്ട് അടിച്ച് കയ്യെല്ല് തകര്‍ത്തു.
അണങ്കൂര്‍ ബെദിരയിലെ അബ്ദുല്‍ ഖാദര്‍ (17), സുഹൃത്ത് മുഹമ്മദിന്റെ മകന്‍ സുഹൈല്‍ (22) എന്നിവരെ യാണ് പരിക്കുകളോടെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം അബ്ദുല്‍ ഖാദറിനെ ഒരു ബൈക്ക് വന്ന് ഇടിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് അബ്ദുല്‍ഖാദര്‍ പറഞ്ഞിരുന്നു.
എന്നാല്‍ പരാതി നല്‍കിയിരുന്നില്ല. ഇതിന് ശേഷം ചൊവ്വാഴ്ച രാത്രി 10 മണിയോടെ അബ്ദുല്‍ ഖാദറിനെ കണ്ട സംഘം പോലീസില്‍ പരാതിനല്‍കാത്തതെന്താണെന്ന് ചോദിച്ച് അക്രമിക്കുകയായിരുന്നു. അബ്ദുല്‍ ഖാദറിനെ ആശുപത്രിയിലാക്കി മടങ്ങുമ്പോഴാണ് നാലാംമൈലില്‍വെച്ച് സുഹൈലിനെ തടഞ്ഞുനിര്‍ത്തി റീപ്പുകൊണ്ടടിച്ച് കയ്യെല്ല്തകര്‍ത്തത്. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Attack, Assault, Injured, Hospital, Case, Police, complaint, Anangoor, Kerala, Amaze Furniture