city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം

കാസര്‍കോട്: (www.kasargodvartha.com 24/09/2015) 60ാം സാര്‍വ്വജനിക ഗണേശോത്സവത്തിന്റെ വജ്രമഹോത്സവത്തിന് വര്‍ണ്ണാഭമായ സമാപനം. കാസര്‍കോട് സാര്‍വ്വജനിക ശ്രീ ഗണേശോത്സവ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 59 വര്‍ഷങ്ങളായി മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് അതി വിപുലമായ പരിപാടികളോടെ ആചരിച്ച് വരുന്ന ഗണേശോത്സവത്തിന്റെ 60ാംവാര്‍ഷികം ഈ വര്‍ഷം വജ്രമഹോത്സവമായി ആചരിച്ചു.

ശ്രീ മഹാഗണപതി നിമഞ്ജന ഘോഷയാത്ര മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് ബാങ്ക് റോഡ്, ശിവാജി നഗര്‍, അശ്വനി നഗര്‍, നേതാജി സര്‍ക്കിള്‍, മഹാത്മഗാന്ധി റോഡ്, ശ്രീരാമ പേട്ട വഴി നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടുകൂടി ശ്രീ വരദരാജ വെങ്കിട്ടരമണ ക്ഷേത്രത്തിലുള്ള ശ്രീ ലക്ഷ്മി സരോവരത്തില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തതോടെ ഏഴ് ദിവസമായി നടന്ന വരുന്ന ഉത്സവത്തിന് സമാപനമായി. ഘോഷയാത്രയില്‍ നഗരത്തെ വര്‍ണ്ണാഭമാക്കി കൊണ്ട് 15 നിശ്ചല ദൃശ്യങ്ങള്‍ അണിനിരന്നു.

ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ധാര്‍മ്മികസഭയില്‍ എം.പി. നളീന്‍ കുമാര്‍ കട്ടീല്‍, ധര്‍മ്മസഥല ധര്‍മ്മാധികാരി ഡോ.ഡി.വിരേന്ദ്ര ഹെഗ്‌ഡെ, മുന്‍ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍, സിനിമാസംവിധായകന്‍ മേജര്‍രവി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. സമാപന യോഗത്തില്‍ കോട്ട ശ്രീ വിരാഞ്ജനേയ ക്ഷേത്ര അദ്ധ്യക്ഷന്‍ ഡോ.അനന്തകാമത്ത് അധ്യക്ഷത വഹിച്ചു.
ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനംദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം

ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം

ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം

ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം

ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം

ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം

ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം

ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം
Photo: Srikanth Kasaragod

Keywords: Kasaragod, Kerala, Ganeshothsavam, Khosha Yathra, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia