ജില്ലാബാങ്കിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ഭീഷണി; കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് അന്വേഷണം തുടങ്ങി
Nov 8, 2016, 11:12 IST
കാസര്‍കോട്: (www.kasargodvartha.com 08/11/2016) ജില്ലാസഹകരണ ബാങ്കിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങി. ജില്ലാസഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍പ്പെട്ട ജില്ലാസഹകരണ ബാങ്ക് ജോ. ഡയറക്ടര്‍ കെ സുരേന്ദ്രനെ ബാങ്ക് ജീവനക്കാരന് കൂടിയായ ജില്ലാസഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രകാശ് റാവു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സുരേന്ദ്രന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ക്രമക്കേടുകല്‍ സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സഹകരണവകുപ്പ് ജില്ലാ ജോ. രജിസ്ട്രാര്‍ എ വി അനില്‍കുമാര്‍, ജോ. ഡയറക്ടര്‍ പി രാമചന്ദ്രന്, ജില്ലാസഹകരണബാങ്ക് ജോ. ഡയറക്ടറും ഓഡിറ്ററുമായ കെ സുരേന്ദ്രന് എന്നിവരടങ്ങിയ പത്തംഗസംഘം ബാങ്കില്‍ പരിശോധന നടത്തിവരികയാണ്. ജില്ലാ ബാങ്കിന്റെ ഹൊസങ്കടിശാഖയില് വ്യാജസ്വര്‍ണം പണയം വെച്ച് 1,04 കോടി രൂപ തട്ടിയെടുത്ത കേസില്‍ ജീവനക്കാരില്‍ നിന്നും പണം ഈടാക്കുകയും ഇവരുടെ ഉദ്യോഗക്കയറ്റം തടയുകയും യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവം പുറത്തായതോടെയാണ് ഇതുസംബന്ധിച്ച് അന്വേഷണവും നടക്കുന്നത്.
മഡിയന്‍ ശാഖയില്‍ പണയംവെച്ച രണ്ടുപേരുടെ സ്വര്‍ണവും കാണാതായിട്ടുണ്ട്. ഇവര്‍ക്ക് ജ്വല്ലറിയില്‍ നിന്നും പകരം സ്വര്‍ണം വാങ്ങിക്കൊടുത്ത് സംഭവം ഒതുക്കുകയായിരുന്നു. ഫണ്ട് തിരിമറി, പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ നിയമനത്തിലെ ക്രമക്കേട് തുടങ്ങിയവയും ഉണ്ടായിട്ടുണ്ട്.

Keywords: Kasaragod, Kerala, Bank, District Co-operative Bank, Congress Leader, Case, Corruption, Threatening; Police investigation against party leader