ചുമട്ടുതൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരണം ബന്ധുവിനെ ഫോണിൽ വിളിച്ചുപറഞ്ഞതിന് പിന്നാലെ
Feb 25, 2022, 11:21 IST
പടന്നക്കാട്: (www.kasargodvartha.com 25.02.2022) ബന്ധുവിനെ ഫോണിൽ വിളിച്ചുപറഞ്ഞതിന് പിന്നാലെ തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടച്ചേരിയിലെ ചുമട്ട് തൊഴിലാളി പുതുക്കൈയിലെ രാജൻ (44) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പടന്നക്കാടിനും മൂലപള്ളി പാലത്തിനുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ 8.45ന് ബന്ധുക്കളെ ഫോണിൽ വിളിച്ച് ചില കാര്യങ്ങൾ സൂചിപ്പിച്ചിരുന്നതായാണ് വിവരം.
ചിണ്ടൻ - ശാന്ത ദമ്പതികളുടെ മകനാണ്.
ഭാര്യ: ശോഭ. മക്കൾ: ആദിത്യൻ, ദേവദത്തൻ (ഇരുവരും വിദ്യാർഥികൾ).
സഹോദരങ്ങൾ: രജനി, രാജേഷ്.
ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Keywords: Kasaragod, Kerala, News, Padannakad, Mobile Phone, Phone-call, Dead, Train, Railway, Hosdurg, Police, Man found dead.
< !- START disable copy paste -->