ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പെട്ടു; ഒഴിവായത് വന്‍ ദുരന്തം
Jul 27, 2020, 20:39 IST
നീലേശ്വരം: (www.kasargodvartha.com 27.07.2020) നീലേശ്വരം ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പ്പെട്ടു. വന്‍ ദുരന്തം ഒഴിവായി. കണ്ണൂരില്‍ നിന്നും മംഗളൂരു ഭാഗത്തേക്കു പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറി കാറിലിടിച്ച ശേഷം നിയത്രണം വിട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോള്‍ പമ്പിലെ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനു തൊട്ടടുത്തെത്തി നിന്നു.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കാര്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് ഇന്ധനം ഇറക്കി കര്‍ണാടകയിലേക്ക് തിരിച്ചുപോവുകയായിരുന്നു ടാങ്കര്‍. എതിര്‍ദിശയിലൂടെ വന്ന വാഹനത്തിന് സൈഡ് കൊടുത്ത് വെട്ടിക്കവെയാണ് നിയന്ത്രണം തെറ്റിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഈ സമയം നീലേശ്വരം ഭാഗത്ത് നിന്നും വരികയായിരുന്നു കാര്‍ ടാങ്കറിന്റെ മധ്യഭാഗത്തേക്ക് ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ടാങ്കര്‍ ലോറി റോഡിന് കുറുകെ ഇലകട്രിക് പോസ്റ്റിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ടാങ്കര്‍ കാലിയായതിനാലും തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കാത്തതിനാലും വലിയ അപകടമാണ് ഒഴിവായത്.
Keywords: Kasaragod, Neeleswaram, Kerala, News, Gas, Tanker-Lorry, Gas tanker crashes