കവര്‍ച്ച നടത്തിയ മൂന്നംഗസംഘം സി സി ടി വിയില്‍ കുടുങ്ങി
Jul 25, 2017, 20:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.07.2017) മാണിക്കോത്തെ ദീപം മോട്ടോഴ്സില്‍ നിന്നും മഡിയനിലെ ജീവന് മോട്ടോഴ്സില്‍ നിന്നും വാഗണറും സ്കോര്‍പിയോയും കവര്‍ച്ച ചെയ്തസംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂന്നംഗസംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സൂചന. ഇവരുടെ സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
മോഷ്ടിച്ച വാഗണര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ജീവന് മോട്ടോഴ്സിന്റെ മുന്‍ വശത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചയെയാണ് മാണിക്കോത്തെ ദീപം മോട്ടോഴ്സില്‍ നിന്നും ഗാര്‍ഡര്‍ വളപ്പിലെ സുധീഷിന്റെ കെ എല്‍ 53 ഡി 9885 നമ്പര്‍ വാഗണര്‍ മോഷ്ടിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മഡിയന്‍ ജീവന് മോട്ടോഴ്സില്‍ നിന്നും കവര്‍ച്ച ചെയ്ത കെഎല്‍ 59 എ 11 നമ്പര്‍ സ്കോര്‍പിയോയില്‍ വന്നാണ് മാണിക്കോത്തെ ദീപം മോട്ടോര്ഴിസില് നിന്നും വാഗണര്‍ മോഷ്ടിച്ചതെന്ന് കണ്ടെത്തി.
മഡിയനില്‍ നിന്നും മോഷണം പോയ സ്കോര്‍പിയോ അന്നു തന്നെ മാണിക്കോത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസിന് കവര്‍ച്ചക്കാരുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇവരെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Robbery, CCTV catches robbers