കര്‍ണാടക മദ്യം വില്‍ക്കുന്നത് പിടികൂടാനെത്തിയ പോലീസുകാരന് മര്‍ദനം
Sep 19, 2015, 10:43 IST
രാജപുരം: (www.kasargodvartha.com 19/09/2015) അനധികൃതമായി കര്‍ണാടക മദ്യം വില്‍ക്കുന്നത് പിടികൂടാനെത്തിയ പോലീസുകാരന് മര്‍ദനം. രാജപുരം പോലീസ് സ്‌റ്റേഷനിലെ പോലീസ് ഓഫീസര്‍ സുധീഷിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം മാലക്കല്ല് ടൗണില്‍ മദ്യവില്‍പന നടത്തുന്നുണ്ടെന്നറിഞ്ഞ് പിടികൂടാനെത്തിയതായിരുന്നു സുധീഷ്.
മാലക്കല്ലില്‍ വെച്ച് ഓട്ടോ ഡ്രൈവര്‍ അമ്പനേട്ട് അലക്‌സി (27)ന്റെ ഓട്ടോയില്‍ നിന്നും കര്‍ണാടക മദ്യം കണ്ടെടുത്തു. ഉടന്‍ എസ് ഐയെ വിവരമറിയിച്ചു. എന്നാല്‍ എസ് ഐ എത്തുന്നതിന് മുമ്പ് അലക്‌സ് സുധീഷിനെ മര്‍ദിച്ച് ര്ക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അലക്‌സിനെതിരെ രാജപുരം പോലീസ് കേസെടുത്തു.

Keywords: Rajapuram, Assault, Attack, kasaragod, Kerala, Police, Liquor, Police officer assaulted.