കടക്കെണിയിലായ മത്സ്യത്തൊഴിലാളികളുടെ കടം എഴുതിതള്ളുന്ന കാര്യം പരിഗണനയില്‍: മന്ത്രി മേഴ്സിക്കുട്ടിയമ്മ
Oct 13, 2017, 17:58 IST
കുമ്പള: (www.kasargodvartha.com 13.10.2017) കടക്കെണിയിലായ മത്സ്യത്തൊഴിലാളികളുടെ കടം എഴുതിതള്ളുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആരിക്കാടി അഴിമുഖം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തോണിയും വലയും വാങ്ങുന്നതിനായി വായ്പയെടുത്ത് കടക്കെണിയിലായവര്‍ കടുത്ത ദുരിതത്തിലാണ്. ഇനി അതിന്റെ പേരില്‍ മത്സ്യതൊഴിലാളികള്‍ പ്രയാസപ്പെടാന്‍ പാടില്ല. മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനു പലിശ രഹിത വായ്പ ലഭിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ എത്രയും വേഗം നടപ്പില്‍ വരുത്തുമെന്നും ഷിറിയ അഴിമുഖം സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ആരിക്കാടി അഴിമുഖവും ഫിഷറീസ് കോളനിയും സന്ദര്‍ശിക്കാനാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ കുമ്പളയിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Minister, Minister Mersikkuttiyamma visits Arikkadi harbor and Fisheries colony