city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.ടി.യു. സംസ്ഥാന പ്രചാരണ യാത്രയ്ക്ക് ജനുവരി 6ന് ഉപ്പളയില്‍ തുടക്കം

കാസര്‍കോട്: മതേതര ഇന്ത്യയ്ക്കും തൊഴില്‍ സുരക്ഷയ്ക്കും എന്ന സന്ദേശവുമായി എസ്.ടി.യു.സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രചാരണ യാത്ര ജനുവരി ആറിന് ഉപ്പളയില്‍നിന്ന് ആരംഭിച്ച് 22 ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 140 നിയോജക മണ്ഡലങ്ങളിലും യാത്രക്ക് സ്വീകരണങ്ങള്‍ നല്‍കും. എസ്.ടി.യു. സ്ഥാപക നേതാവും നിയമസഭാ സ്പീക്കറുമായിരുന്ന കെ.എം. സീതി സാഹിബിന്റെ സ്മരണക്കായി കോഴിക്കോട്ട് പണിയുന്ന എസ്.ടി.യു. സെന്ററിന്റെ ഫണ്ട് ശേഖരണവും യാത്രയില്‍ പൂര്‍ത്തീകരിക്കും.

മതേതര ഇന്ത്യ എന്ന മഹത്തായ യാഥാര്‍ത്ഥ്യത്തെ ശിഥിലമാക്കാന്‍ പ്രതിലോമശക്തികള്‍ രംഗത്തിറങ്ങിയിരിക്കുന്ന സന്ദര്‍ഭത്തിലാണ് യാത്ര നടത്തുന്നത്. ആസൂത്രിതമായ പ്രചാരണ തന്ത്രവുമായി പുറപ്പെട്ട ഇത്തരം ശക്തികളെ ജനാധിപത്യവിശ്വാസികളും തൊഴിലാളി സുഹൃത്തുക്കളും സംഘടിതമായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തെ മുഴുവന്‍ തൊഴിലാളികളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ചരിത്രപരമായ കടമ നിറവേറ്റാന്‍ രംഗത്തിറങ്ങണം.

തൊഴില്‍ സുരക്ഷ ഇന്ത്യയില്‍ കനത്ത ഭീഷണി നേരിടുകയാണ്.സ്ഥിരം തൊഴിലാളികള്‍ എന്ന സമ്പ്രദായം തന്നെ ഇല്ലാതാകുന്നു. ആഗോളവല്‍ക്കരണത്തിന്റെ കനത്ത ഭീഷണിയില്‍പ്പെട്ട് അദ്ധ്വാനിക്കുന്നവന് നിത്യജീവിതം തന്നെ അസാദ്ധ്യമായിരിക്കുകയാണ്. ഈ അവസ്ഥക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന്  ഉത്തരവാദപ്പെട്ട തൊഴിലാളി പ്രസ്ഥാനം എന്ന നിലക്ക് രാഷ്ട്രത്തോടും ജനങ്ങളോടുമുള്ള എസ്.ടി.യു. വിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുവാനാണ് പ്രചാരണ യാത്ര സംഘടിപ്പിക്കുന്നത്.

ജനുവരി ആറിന് തിങ്കളാഴ്ച മൂന്ന് മണിക്ക് ഉപ്പള ടൗണില്‍ പ്രത്യേകം സജ്ജമാക്കുന്ന ബി.എം. മാഹിന്‍ ഹാജി നഗറില്‍ ചേരുന്ന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ യാത്ര ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയര്‍മാന്‍ എ.അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിക്കും.മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ട്രഷറര്‍ പി.കെ.കെ. ബാവ, വൈസ് പ്രസിഡണ്ട് സി.ടി. അഹ് മദലി, ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, കെ.എം. ഷാജി, അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി, എസ്.ടി.യു.സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണിക്കുളം, ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള, ട്രഷറര്‍ എം.എ.കരീം, വര്‍ക്കിംഗ് സെക്രട്ടറി യു. പോക്കര്‍, മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, കര്‍ഷകസംഘം, പ്രവാസി ലീഗ്, കെ.എം.സി.സി., വനിതാ ലീഗ് സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പ്രസംഗിക്കും.

22 ന് തിരുവനന്തപുരത്ത് സമാപനം വ്യവസായ വകുപ്പ് മന്ത്രി പികെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡണ്ടും കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ്, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ വിവിധ ജില്ലാ സമാപനങ്ങളില്‍ പ്രസംഗിക്കും.

ജനുവരി ഏഴിന് യാത്ര കാസര്‍കോട് ജില്ലയില്‍ പര്യടനം നടത്തും. രാവിലെ 11 മണിക്ക് കാസര്‍കോട് മാര്‍ക്കറ്റ് പരിസരം, രണ്ട് ചട്ടഞ്ചാല്‍ ടൗണ്‍, 4.00 കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനം എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം അഞ്ച് മണിക്ക് തൃക്കരിപ്പൂരില്‍ സമാപിക്കും. എസ്.ടി.യു. സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ക്യാപ്റ്റനും ട്രഷറര്‍ എം.എ. കരീം വൈസ് ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള ഡയറക്ടറും വര്‍ക്കിംഗ് സെക്രട്ടറി യു. പോക്കര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ജാഥയില്‍ വൈസ് പ്രസിഡണ്ട് ജി. മാഹിന്‍ അബൂബക്കര്‍ കോ-ഓര്‍ഡിനേറ്ററും സെക്രട്ടറി സി. അബ്ദുല്‍ നാസര്‍ ഡെ. ഡയറക്ടറുമാണ്.

സംസ്ഥാന ഭാരവാഹികളായ വണ്ടൂര്‍ ഹൈദരലി, അഡ്വ. എസ്.വി ഉസ്മാന്‍ കോയ, എം.എം. ഹമീദ്, കെ.ടി.കുഞ്ഞാന്‍, എം.എ. മുസ്തഫ, അഡ്വ.പി.എം. ഹനീഫ, സി. മൊയ്തീന്‍കുട്ടി,എം.പി.എം.സാലി, പി.എസ്.അബ്ദുല്‍ ജബ്ബാര്‍, പി.എ. ഷാഹുല്‍ ഹമീദ്, ആദവനാട് മുഹമ്മദ്കുട്ടി എന്നിവര്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും.

വാര്‍ത്താ മ്മേളനത്തില്‍ എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ് മാന്‍, ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി, ട്രഷറര്‍ എ.അഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ട് ബി.കെ. അബ്ദുസമദ്, സെക്രട്ടറിമാരായ അബ്ദുല്‍ റഹ് മാന്‍ ബന്തിയോട്, ശരീഫ് കൊടവഞ്ചി, പ്രചാരണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് എടനീര്‍ സംബന്ധിച്ചു.

എസ്.ടി.യു. സംസ്ഥാന പ്രചാരണ യാത്രയ്ക്ക് ജനുവരി 6ന് ഉപ്പളയില്‍ തുടക്കം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  STU, State Jatha, Kerala, Kasaragod, Press Meet, STU state Conference, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia