ആദ്യം അടി; പിന്നെ ഒത്തുതീര്‍പ്പ്, അതുകഴിഞ്ഞ് വീണ്ടും അടി
Mar 4, 2015, 10:16 IST
കാസര്‍കോട്: (www.kasargodvartha.com 04/03/2015) മാങ്ങാട് ക്രിക്കറ്റ് കളിയെ ചൊല്ലിയുണ്ടായ സംഘട്ടനം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കും വ്യാപിച്ചു. ക്രിക്കറ്റ് കളിക്കിടെ മുഖത്ത് അടിയേറ്റ മാങ്ങാട്ടെ അബ്ദുര്‍ റഹ്മാനെ (25) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അതിനിടെ കേസോ മറ്റുകാര്യങ്ങളോ ഉണ്ടാക്കരുതെന്ന് പറഞ്ഞ് മധ്യസ്ഥര്‍ ഇടപെട്ടതിനെതുടര്‍ന്ന് അടിപിടിപ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു.
ഇതിന് ശേഷം പിറ്റേദിവസം അബ്ദുര്‍ റഹ്മാനെ മര്‍ദിച്ച യുവാവ് ഒത്തുതീര്‍പ്പിനായി ജനറല്‍ ആശുപത്രിയില്‍ എത്തുകയും പ്രശ്‌നം സംസാരിച്ച് കൈകൊടുത്ത് പിരിഞ്ഞുപോകുന്നതിനിടെ അബ്ദുര്‍ റഹ്മാനെ മര്‍ദിച്ച മാങ്ങാട്ടെ ദില്‍ഷാദിനെ (25) ആശുപത്രിയില്‍വെച്ച് ചിലര്‍ കല്ലുകൊണ്ട് തലയ്ക്ക് കുത്തിപ്പരിക്കേല്‍പിച്ചു.
ഇതേതുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും സെക്യൂരിറ്റി ജീവനക്കാരും പോലീസും ഇടപെട്ട് ഇരുവിഭാഗത്തേയും പിന്തിരിപ്പിക്കുകയുമായിരുന്നു. അടിയേറ്റ അബ്ദുര്‍ റഹ്മാനം ദില്‍ഷാദും കാസര്‍കോട് ജനര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ പ്രശ്‌നം വീണ്ടും ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
Keywords: Mangad, Attack, Clash, Injured, General-hospital, Kerala, Kasaragod, Dilshad, Youngsters assaulted.