സ്‌നേഹസംഗമവും സ്‌നേഹ കിറ്റ് വിതരണവും നടത്തി
May 27, 2017, 09:30 IST
പരപ്പ: (www.kasargodvartha.com 27/05/2017) കാസര്‍കോട് ജില്ലാ ചൈല്‍ഡ്‌ലൈന്‍ സപോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കുട്ടികള്‍ക്കുവേണ്ടി സ്‌നേഹ സംഗമവും സ്‌നേഹ കിറ്റ് വിതരണവും നടത്തി. ആടിയും പാടിയും കഥ പറഞ്ഞും മിമിക്രി നടത്തിയും കുഞ്ഞുങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ എന്തൊക്കെയാണെന്നും അതിനെങ്ങിനെ പരിഹാരം കാണാമെന്നും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരായ സുധീഷ് പിലിക്കോടും, പ്രീജ എ നായരും വരച്ചുകാട്ടി.
സൗജന്യപഠനോപകരണമെന്ന് പരിപാടിക്കു പേരുനല്‍കാതെ തങ്ങള്‍ക്ക് സ്‌നേഹസമ്മാനമെന്ന പേരില്‍ അവ നല്‍കിയതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു. സ്‌നേഹസംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു.
സ്‌നേഹ സമ്മാന പരിപാടി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി വി തങ്കമണി, വാര്‍ഡ് മെമ്പര്‍ രാധാവിജയന്‍ എന്നിവര്‍ സംസാരിച്ചു. ചൈല്‍ഡ് ലൈന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ വി ലിഷ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Parappa, Programme, Meet, Inauguration, Kasaragod, Kanhangad, Child Line.