സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു
Oct 6, 2017, 20:35 IST
കാസര്‍കോട്: (www.kasargodvartha.com 06.10.2017) സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു. പരവനടുക്കം ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും പെരുമ്പള ബേനൂരിലെ മുഹമ്മദിന്റെ മകനുമായ ഹാഫിസ് റഹ് മാനെ (17) യാണ് തലക്ലായിയില്‍ വെച്ച് രണ്ടു പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്.
സ്‌കൂളില്‍ വെള്ളിയാഴ്ച നടന്ന കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് പോലീസെത്തിയാണ് ഇവരെ വിരട്ടിയോടിച്ചത്. ഇതിന് ശേഷം സ്‌കൂളിന് പുറത്ത് പോലീസ് പിക്കറ്റിങ് ഏര്‍പെടുത്തിയിരുന്നു. ഇതിനിടയില്‍ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണമുണ്ടായത്.
പരിക്കേറ്റ ഹാഫിസിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Student, Attack, Injured, Hospital, School, Bike, News, Paravanadukkam.