സെല്‍ നോക്കുകുത്തി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിന് പിന്നോക്ക വികസന കോര്‍പ്പറേഷന്റെ ജപ്തി ഭീഷണി
Jul 14, 2017, 11:47 IST
മുള്ളേരിയ: (www.kasargodvartha.com 14.07.2017) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാനായി രൂപീകരിച്ച സെല്‍ നോക്കുകുത്തിയാകുന്നു. ഒരു വിധത്തിലുള്ള സഹായവും സെല്ലില്‍ നിന്ന് ദുരിത ബാധിതര്‍ക്ക് ലഭ്യമാകുന്നില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്. മുള്ളേരിയയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുടുംബം പിന്നോക്ക വികസന കോര്‍പ്പറേഷന്റെ ജപ്തി ഭീഷണി നേരിടുകയാണ്. മുള്ളേരിയ ബെള്ളൂര്‍ കല്‍ക്കയിലെ പാര്‍വ്വതിയും മകന് ദിനേശനും അടങ്ങുന്ന നാലംഗ കുടുംബത്തിന് സര്‍ക്കാറിന്റെ കാര്യമായആനുകൂല്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
സാങ്കേതികത്വത്തിന്റെ പേരില്‍ ബന്ധപ്പെട്ട അധികാരികള്‍ കൈയ്യൊഴിഞ്ഞതോടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ ഈ കുടുംബം വഴിയാധാരമാകുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. പാര്‍വ്വതിയുടെ ഭര്‍ത്താവും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനുമായ എല്യണ്ണ ഗൗഡ 2011 സെപ്തംബറില്‍ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 22,000 രൂപ എല്യണ്ണ തിരിച്ചടച്ചുവെങ്കിലും ഇദ്ദേഹം മരണപ്പെട്ടതോടെ വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തു.
ജൂലൈ 15ന് മുമ്പ് മുതലും പലിശയും ഉള്‍പ്പെടെ 1,32,064 രൂപ തിരിച്ചടച്ചില്ലെങ്കില്‍ ഈടുവെച്ച വീടും സ്ഥലവും ജപ്തി ചെയ്യുമെന്നാണ് പിന്നോക്ക വികസന കോര്പ്പറേഷന് കുടുംബത്തിന് നല്കിയ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. വായ്പ എഴുതി തള്ളുന്നതിനായി എന്‍ഡോസള്‍ഫാന്‍ സെല്ലിനെ സമീപിച്ചെങ്കിലും അവര്‍ മുഖം തിരിച്ചതായി കുടുംബം പറയുന്നു. വായ്പയെടുത്ത തീയതിക്ക് മൂന്ന് മാസം മുമ്പ് എടുത്തവരുടെ കടബാധ്യത മാത്രമേ എഴുതി തള്ളാനാവുകയുള്ളൂവെന്നാണ് സര്‍ക്കാറിന്റെ ഉത്തരവില്‍ പറയുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
2011 ജൂണ്‍ 30 വരെയുള്ള വായ്പകള്‍ എഴുതി തള്ളാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എല്യണ്ണ ഗൗഡ വായ്പയെടുത്തത് 2011 സെപ്തംബര്‍ 29നാണ്. പുതിയ ഉത്തരവ് ഇറക്കാതെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. ഇതോടെ തങ്ങള്‍ പെരുവഴിയിലാകുന്ന സാഹചര്യമാണെന്നും പാര്‍വ്വതിയും മകന് ദിനേശനും പറയുന്നു. ദിനേശന്റെ ഭാര്യ ചൈത്രയും മകള്‍ ആത്മിയും ഈ വീട്ടില്‍ താമസിക്കുന്നുണ്ട്. കൂലി വേല ചെയ്താണ് ദിനേശന് കുടുംബം പുലര്‍ത്തുന്നത്. ഇത്രയും ഭീമമായ തുക തിരിച്ചടക്കുക എന്നത് ദിനേശന് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. എല്യണ്ണ ഗൗഡ എന്‍ഡോസള്‍ഫാന്‍ മൂലമുള്ള രോഗത്തെത്തുടര്‍ന്ന് വര്‍ഷങ്ങളോളം കിടപ്പിലായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ എല്യണ്ണക്ക് മാസം തോറും ദുരിത ബാധിതര്‍ക്കുള്ള പെന്ഷന് ലഭിച്ചിരുന്നുവെന്നതൊഴിച്ചാല് മറ്റ് യാതൊരു വിധ സഹായവും ഈ കുടുംബത്തിന് കിട്ടിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Mulleria, news, Family, Endosulfan, Backward Classes Development Corporation seizure notice to Endosulfan family