സുഹൃത്തിന്റെ ഓട്ടോറിക്ഷക്ക് തീവെച്ച ശേഷം യുവാവ് സ്വന്തം ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
Dec 8, 2017, 11:06 IST
പരപ്പ: (www.kasargodvartha.com 08.12.2017) സുഹൃത്തിന്റെ ഓട്ടോറിക്ഷക്ക് തീ വെച്ച ശേഷം യുവാവ് സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് തീവെച്ചു. ബളാല്‍ കല്ലഞ്ചിറയില്‍ പുല്ലടിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സ്‌കറിയയുടെ മകന്‍ ഷാജു (44)വാണ് ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഷാജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ സുഹൃത്തായ സാബുവിനും പൊള്ളലേറ്റു.
അതീവ ഗുരുതരാവസ്ഥയിലായ ഷാജുവിനെ മംഗളൂരു സ്വകാര്യാശുപത്രിയിലും സാബുവിനെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. കന്നാസില്‍ പെട്രോളുമായി സാബുവിന്റെ വീട്ടിലെത്തിയ ഷാജു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സാബുവിന്റെ ഓട്ടോറിക്ഷക്ക് തീവെച്ച ശേഷമാണ് ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തിയത്. ഇതുകണ്ട് ഓടിയെത്തി തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് സാബുവിനും പൊള്ളലേറ്റത്. ഷാജു ഇങ്ങനെയൊരു കടുംകൈ ചെയ്യാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala,News, Youth, Auto-rickshaw, Fire, Burnt, Youth attempts suicide.
< !- START disable copy paste -->