സിമന്റുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു
May 10, 2017, 16:35 IST
അണങ്കൂര്‍: (www.kasargodvartha.com 10.05.2017) സിമന്റ് ചാക്കുകളുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 11 മണിയോടെ അണങ്കൂര്‍ അറഫ റോഡിലായിരുന്നു അപകടം.
റോഡിന്റെ കോണ്‍ക്രീറ്റ് പണിക്കായി സിമന്റ് കൊണ്ടുവരുന്നതിനിടെയാണ് പിക്കപ്പ് വാന്‍ അപകടത്തില്‍ പെട്ടത്. ഒരു വീടിന് മുന്നിലാണ് വാന്‍ പതിച്ചത്. അതേസമയം റോഡ് കോണ്‍ക്രീറ്റ് ചെയ്തതിലെ അപാകതയാണ് അപകടത്തിന് വഴിവെച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മണലിന് പകരം ജെല്ലിപ്പൊടിയാണ് കോണ്‍ക്രീറ്റിന് ഉപയോഗിച്ചതെന്നും ഇത് വാഹനങ്ങള്‍ റോഡില്‍ നിന്നും തെന്നിമാറാന്‍ കാരണമാകുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
റോഡ് പണിയില്‍ കൃത്രിമം നടന്നുവെന്ന് കാണിച്ച് നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Anangoor, Accident, Injured, Driver, Kasaragod, Natives, Complaint, Arafa Road, Pickup Van.