സാമ്പത്തിക ക്രമക്കേട്; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ലോകായുക്ത അന്വേഷണം
Oct 20, 2018, 21:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.10.2018) സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് മാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ കേരള ലോകായുക്തയുടെ ഉത്തരവ്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്ന കാലയളവില്‍ എം വി ബാലകൃഷ്ണന് മാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് സ്വന്തം അന്വേഷണ ഏജന്‍സിയോട് പ്രാഥമിക അന്വേഷണം നടത്താന്‍ കേരള ലോകായുക്ത ഉത്തരവായത്.
ബാലകൃഷ്ണന് മാസ്റ്റര്‍ക്ക് പുറമെ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ടി വി കൃഷ്ണകുമാര്‍, ഡയറക്ടര്‍ ടി സി മാധവന് നമ്പൂതിരി എന്നിവര്‍ക്കെതിരെയാണ് പരാതി. ഖാദി ബോര്‍ഡ് മുന്‍ ഡയറക്ടര്‍ ഉദയനെല്ലൂര് വാഴപ്പള്ളി സഫയില്‍ ഹലീഫത്തുദ്ദീന് ആണ് പരാതിക്കാരന്. സിപിഎം സംസ്ഥാന സമിതി അംഗമായിരുന്ന ബാലകൃഷ്ണന് മാസ്റ്റര്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി അധികാരമേറ്റത്.
രണ്ടു വര്‍ഷത്തോളം അദ്ദേഹം ചുമതല വഹിച്ചിരുന്നു. പിന്നീട് സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പദവി ഒഴിയുകയും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതി തനിക്കെതിരെയല്ലെന്ന് എം വി ബാലകൃഷ്ണന് മാസ്റ്റര്‍ പ്രതികരിച്ചു.
തനിക്ക് മുമ്പുണ്ടായിരുന്ന ഭരണസമിതി ഒരു ജീവനക്കാരന്റെ പ്രമോഷന് തടയുകയും മൂന്നു വര്‍ഷത്തേക്ക് ശമ്പളമില്ലാതെ ഡീബാര്‍ ചെയ്യുകയും ചെയ്തിരുന്നു. താന്‍ വൈസ് ചെയര്‍മാനായി വന്നപ്പോള്‍ ജീവനക്കാരന് പരാതി നല്‍കുകയും ഇത് താന്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു. മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഐക്യകണ്ഠേന ജീവനക്കാരനെ ഡീബാര്‍ ചെയ്തത് ഒരു വര്‍ഷമായി ചുരുക്കുകയാണ് ചെയ്തത്. ഇതില്‍ തനിക്ക് യാതൊരു ഉത്തരവാത്തിത്വവുമില്ല. ലോകായുക്ത ബോര്‍ഡ് യോഗത്തിന്റെ തീരുമാനത്തിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതെന്നും ബാലകൃഷ്ണന് മാസ്റ്റര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Financial Corruption; Lokayuktha investigation against CPM District Secretary, Kanhangad, CPM, Kasaragod, News, Investigation.