വ്യാപാരികളുടെ കുടുംബത്തിന് ധന സഹായപദ്ധതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
Aug 6, 2018, 17:28 IST
കാസര്‍കോട്: (www.kasargodvartha.com 06.08.2018) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ക്ക് ചികിത്സാ സഹായവും മരണമടയുന്ന വ്യാപാരികളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന ട്രേഡേഴ്‌സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീമിന്റെയും വ്യാപാരി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഒമ്പതിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഉച്ചയ്ക്ക് 2.30 ന് വ്യാപാരി ദിനാഘോഷം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ട്രേഡേഴ്‌സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കല്ലൂരാവിയിലെ ഒ വി വിനോദ് കുമാറിന്റെ മകന്‍ പ്രജീഷിന്റെ ചികിത്സാ ധനസഹായം നഗര സഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം കൈമാറും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ അഹ് മദ് ഷരീഫ്, ജനറല്‍ സെക്രട്ടറി ടി എം ജോസ് തയ്യില്‍, ട്രഷറര്‍ മാഹിന്‍ കോളിക്കര, വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി പൈക്ക, സെക്രട്ടറി ടി എ ഇല്യാസ്, എ കെ മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Merchant-association, Family, helping hands, Merchants Association's Financial helping project for Merchant's family
< !- START disable copy paste -->