വിവാഹ ഹാളില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകരെ വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിച്ചു; ഒരാള്‍ക്ക് വെട്ടേറ്റു
Jan 18, 2015, 17:57 IST
കാസര്‍കോട്: (www.kasargodvartha.com 18/01/2015) പരവനടുക്കം തലക്ലായിയില്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കവെ ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതായി പരാതി. പരിക്കേറ്റ കപ്പണയടുക്കത്തെ അനൂപ് (22), അനില്‍ (21) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ അനിലിന്റെ പുറത്ത് വടിവാള്‍കൊണ്ട് വെട്ടേറ്റതായി പറയുന്നു. അനില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നുവെന്നും ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും ബി.ജെ.പി ആരോപിച്ചു. തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ സംബന്ധിക്കവെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബൈക്കിലെത്തിയ ഒരു സംഘം ഓഡിറ്റോറിയത്തില്‍ കയറി അക്രമം നടത്തിയെന്നാണ് പരാതി.
അനിലും അനൂപും ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും വിവാഹത്തിന് വന്നവര്‍ നോക്കിനില്‍ക്കെ ഓഡിറ്റോറിയത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നുവത്രെ. ഇതിനിടയില്‍ ആള്‍ക്കാര്‍ ബഹളം വെച്ചതോടെ അക്രമി സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. സംഭവം സംബന്ധിച്ച് സിപിഎം പ്രവര്‍ത്തകരായ വിനോദ് പട്ടയില്‍, ഉണ്ണികൃഷ്ണന്‍ അമ്പിലാടി, ശ്രീജിത്ത് കോളിയടുക്കം, മഹേഷ്, സുനീഷ്, സദാനന്ദന്‍, ശ്രീഹരി, ഉണ്ണികൃഷ്ണന്‍, മുരളി എന്നിവര്‍ക്കെതിരെ ബിജെപി പെരുമ്പള ബൂത്ത് കമ്മിറ്റി വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസം കോളിയടുക്കത്ത് സിപിഎം ജില്ലാ സമ്മേളന സ്ഥലത്തുനിന്നും ബൈക്കുകളിലെത്തിയ മുപ്പതോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരവനടുക്കത്തും പരിസരങ്ങളിലും അക്രമം നടത്തിയിരുന്നതായും ബിജെപി മെഗാ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പരവനടുക്കത്ത് അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
അതേസമയം പെരുമ്പളയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അരവിന്ദ് (30), രോഹിത് (20) എന്നിവരെയും മര്‍ദനമേറ്റ പരിക്കുകളോടെ ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Updated

Keywords : Kasaragod, Kanhangad, Paravanadukkam, BJP, Assault, Case, Complaint, CPM.