വില്‍പനയ്ക്ക് കൊണ്ടുവന്ന പഴകിയ മത്സ്യം പിടിച്ചെടുത്തു
Jul 29, 2017, 19:08 IST
ആറങ്ങാടി: (www.kasargodvartha.com 29.07.2017) വില്‍പനയ്ക്ക് വെച്ച പഴകിയ മത്സ്യം ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. ആറങ്ങാടി മത്സ്യ മാര്‍ക്കറ്റില്‍ നിന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍മാര്‍ പഴകിയ മത്തി പിടിച്ചെടുത്തത്.
ചില മത്സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പഴക്കമുള്ള മത്സ്യം വില്‍പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വില്‍പന നടത്തി ബാക്കി വരുന്ന മത്സ്യം പിറ്റേ ദിവസം പുതിയ മത്സ്യത്തിന്റെ കൂടെ വില്‍പന നടത്തുന്നതായും പരാതിയുണ്ടായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഉണ്ണിക്കൃഷ്ണന്‍, കൗണ്‍സിലര്‍മാരായ എ ഡി ലത, മീര എന്നിവരും നഗരസഭ ഉദ്യോഗസ്ഥനായ പി സജേഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Fish, Complaint, Health, Kasaragod, Fish Market, Health Department.