വിറ്റ കുഞ്ഞിനോടൊപ്പം പ്രേമ സെന്‍ട്രല്‍ ജയിലില്‍; ഇടനിലക്കാരി അഭിഭാഷകയ്ക്കായി തിരച്ചില്‍
Jul 6, 2013, 14:28 IST
കാസര്‍കോട്: നെല്ലിക്കുന്ന് സുനാമി ക്വാര്‍ട്ടേഴ്സിലെ ആര്. രതീഷിന്റെയും പ്രേമയുടെയും ആറ്മാസം പ്രായമായ കുഞ്ഞ് ബബ്ലുവിനെ വില്ക്കാന് കൂട്ടുനിന്ന മംഗലാപുരത്തെ അഭിഭാഷകയ്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നു. ഇവരെ കണ്ടെത്തി ചോദ്യംചെയ്താല്‍ കുഞ്ഞിനെ വാങ്ങിയവരെകുറിച്ചും കൈപറ്റിയ തുകയെകുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേസന്വേഷിക്കുന്ന കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ വനിതാ എസ്.ഐ. ടി.പി. സുധയും സംഘവും.
അതിനിടെ കുഞ്ഞിനെ വില്ക്കാന് കൂട്ടുനിന്നതിന് മാതാവ് പ്രേമ (31) യെ പോലീസ് വെള്ളിയാഴ്ച വൈകിട്ട് അറസ്റ്റുചെയ്തു. തുടര്‍ന്ന് കാസര്‍കോട് കോടതില്‍ ഹാജരാക്കിയ പ്രേമയെ ബബ്ലുവിനോടൊപ്പം കണ്ണൂര്‍ സെട്രല്‍ ജയിലിലേക്കയച്ചു. ഒന്നരവര്‍ഷം മുമ്പ് കര്‍ണാടകയിലേക്ക് വിറ്റ ഇവരുടെ ആദ്യത്തെകുഞ്ഞ് നിഖിലിനെ കണ്ടെത്താനുള്ള ശ്രമവും പോലീസ് നടത്തിവരികയാണ്.
തന്റെ അറിവോടു കൂടിയാണ് കുഞ്ഞുങ്ങളെ വിറ്റതെന്ന് ചോദ്യംചെയ്യലില്‍ പ്രേമ പോലീസിനോട് സമ്മതിച്ചു. മക്കളെ ഭര്‍ത്താവ് രതീഷ് കൊണ്ടുപോയത് വില്‍ക്കാനാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ആദ്യം പ്രേമ പോലീസിനോട് പറഞ്ഞത്. വെള്ളിയാഴ്ച അറസ്റ്റുചെയ്ത് കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് പ്രേമ ആദ്യമൊഴി മാറ്റിപറഞ്ഞത്. കഴിഞ്ഞദിവസം അറസ്റ്റിലായ രതീഷ്് ഇപ്പോള്‍ കാസര്‍കോട് സബ് ജയിലില്‍ കഴിയുകയാണ്.
മാതാവ് ചെയ്ത കുറ്റം എന്താണെന്ന് പോലും അറിയാതെ ആറുമാസം പ്രായമുള്ള ബബ്ലു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ അമ്മയുടെ മുലപ്പാല്‍ നുണഞ്ഞ് ചിരിച്ച് കളിക്കുകയാണ്.
Related News:
ആഢംബര ജീവിതത്തിന് ദമ്പതിമാര്‍ രണ്ടുമക്കളെ 1.60 ലക്ഷം രൂപയ്ക്ക് വിറ്റു; പിതാവ് കസ്റ്റഡിയില്‍
Keywords: Kasaragod, Karnataka, Children, Police, Udupi, Nellikunnu, Wife, Remand, Arrest, Custody, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.