city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വഞ്ചനാക്കേസില്‍ സസ്‌പെന്‍ഷനിലായ പോലീസുകാരന്റെ വെട്ടേറ്റ് യുവതി ആശുപത്രിയില്‍; ഭര്‍ത്താവിനും ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞിനും മര്‍ദനം, പോലീസുകാരനും ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 31/05/2017) വഞ്ചനാക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസുകാരന്‍ പരാതിക്കാരിയായ ഭര്‍തൃമതിയെ വെട്ടിപരിക്കേല്‍പ്പിച്ചതായും ഭര്‍ത്താവിനെയും ഏഴുമാസം പ്രായമായ കുഞ്ഞിനെയും മര്‍ദിച്ചതായും കുഡ്‌ലു ശിവശക്തി നഗര്‍ സ്വദേശി അജേഷിന്റെ ഭാര്യ പി എ ഹര്‍ഷ(24)ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

അജേഷും(32) ഹര്‍ഷയും ഏഴുമാസം പ്രായമുള്ള മകന്‍ അധുഷും മംഗല്‍പ്പാടിയിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. വീട്ടുടമസ്ഥനും വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ പ്രദീപ് ചവറയാണ് അക്രമം നടത്തിയതെന്നാണ് പരാതി. ബൈക്കിലെത്തിയ പ്രദീപ് ദമ്പതികളും കുഞ്ഞും താമസിക്കുന്ന മുറിയലെത്തുകയും വാക്കത്തി കൊണ്ട് അജേഷിനെ വെട്ടാന്‍ തുനിയുകയും ചെയ്തു.

വഞ്ചനാക്കേസില്‍ സസ്‌പെന്‍ഷനിലായ പോലീസുകാരന്റെ വെട്ടേറ്റ് യുവതി ആശുപത്രിയില്‍; ഭര്‍ത്താവിനും ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞിനും മര്‍ദനം, പോലീസുകാരനും ആശുപത്രിയില്‍

ഭര്‍ത്താവിനെതിരായ അക്രമം തടയുന്നതിനിടെ ഹര്‍ഷയുടെ ഇടതുകൈത്തണ്ടക്ക് വെട്ടേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനും മര്‍ദനമേറ്റു. ദമ്പതികളെയും കുഞ്ഞിനെയും പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപ് ചവറയും അജേഷും ചേര്‍ന്ന് മുമ്പ് കോഴിവ്യാപാരം നടത്തിയിരുന്നു. ഇതിന്റെ ആവശ്യത്തിനായി അജേഷിന്റെ പേരില്‍ വാഹനമെടുക്കുകയും ചെയ്തു.

എന്നാല്‍ കോഴിവ്യാപാരത്തിന്റെ ലാഭവിഹിതം അജേഷിന് നല്‍കാതെ പ്രദീപ് തന്നെ കൈക്കലാക്കുകയും ഹര്‍ഷയുടെ സുഖമില്ലാത്ത പിതാവില്‍ നിന്നും ബലമായി ഒപ്പുവാങ്ങിയ ശേഷം സ്വത്തിന്റെ ആധാരം തട്ടിയെടുക്കുകയും ചെയ്തുവെന്നാരോപിച്ച് ദമ്പതികള്‍ ഡി ജി പി, ജില്ലാപോലീസ് മേധാവി, ജില്ലാകലക്ടര്‍ എന്നിവര്‍ക്കും മറ്റു ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കും പരാതി നല്‍കിയിരുന്നു.

ഇതിന്റെ പേരില്‍ പ്രദീപ് നിരന്തരം അജേഷിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും വീട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ഷയുടെ പരാതിയില്‍ പ്രദീപിനെതിരെ പിന്നീട് വിദ്യാനഗര്‍ പോലീസ് കേസെടുക്കുകയും സസ്‌പെന്‍ഷനിലാവുകയും ചെയ്തു. ഇതിനുശേഷവും തന്നെയും കുടുംബത്തെയും പ്രദീപ് വേട്ടയാടുകയാണെന്ന് കാണിച്ച് അജേഷ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

തനിക്ക് കിട്ടാനുള്ള പണവും സ്വത്തിന്റെ ആധാരവും തിരിച്ചുകിട്ടിയാല്‍ വീടൊഴിയാമെന്നാണ് അജേഷ് പറയുന്നത്. അതേ സമയം അജേഷും ഭാര്യയും തന്നെ മര്‍ദിച്ചുവെന്നാരോപിച്ച് പ്രദീപ് ചവറ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലുണ്ടായിരുന്ന കാറിന്റെ ബാറ്ററി മാറ്റാനായി തന്റെ വീട്ടിലേക്ക് പോയപ്പോള്‍ അജേഷും ഹര്‍ഷയും ചേര്‍ന്ന് ഇരുമ്പുവടി കൊണ്ട് കൈക്കും തലക്കും അടിച്ചുവെന്നാണ് പ്രദീപ് പറയുന്നത്.

Related News:
പോലീസുകാരനോടൊപ്പം കോഴി വ്യാപാരത്തില്‍ പങ്കാളിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ജില്ലാ പോലീസ് ചീഫിനെ സമീപിച്ചു; വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പിടിച്ചുവെച്ചതായും പരാതി

യുവതിയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചതായും ഭര്‍ത്താവിന്റെ പണവും വീടിന്റെ ആധാരവും പിടിച്ചുവെച്ചതായും പരാതി; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

കോഴി വ്യാപാരത്തില്‍ പങ്കാളിയായ യുവാവിനെ മര്‍ദിക്കുകയും, ഭാര്യയെ കൈക്ക് പിടിച്ച് മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

താമസസ്ഥലത്തേക്കുള്ള വെള്ളവും വൈദ്യുതിയും മുടക്കി, ജീവന് കടുത്ത ഭീഷണി; പോലീസുകാരനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബത്തിന്റെ വാര്‍ത്താസമ്മേളനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Suspension, Police, Woman, Hospital, Police Station, Assault, District Collector, Complaint, Case, Treatment, Assault three injured.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia