യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
Jul 27, 2015, 11:15 IST
വെള്ളരികുണ്ട്: (www.kasargodvartha.com 27/07/2015) യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് പരിധിയിലെ പുങ്ങഞ്ചാല് കൊടിയംകുണ്ട് കോളനിയില്‍ താമസിക്കുന്ന കാരിച്ചിയുടെ മകന് തമ്പാനെ (28) യാണ് കാണാതായത്.
രണ്ട് മാസംമുമ്പാണ് തമ്പാന് വീട്ടില്‍നിന്ന് ഇറങ്ങിയത്. തമ്പാനെ വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ഉണ്ടായില്ല. ഇതേതുടര്‍ന്നാണ് രണ്ട് മാസത്തിന് ശേഷം യുവാവിന്റെ തിരോധാനം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.
ഇടയ്ക്കിടെ തമ്പാന് വീടുവിട്ടുപോകാറുണ്ടെങ്കിലും ഒരാഴ്ച്ചയ്ക്കുള്ളില്‍ തിരിച്ചുവരാറുണ്ട്. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും തമ്പാനെ കാണാത്തസാഹചര്യത്തിലാണ് പോലീസില്‍ പരാതിനല്‍കിയത്.

Keywords: Vellarikundu, Case, Missing, Investigation, Kasaragod, Kerala, Complaint, Thamban, Man goes missing.