യാത്രാദുരിതം പേറി ജനം: കെട്ടിടം പൊളിച്ചു നീക്കിയ ബസ് സ്റ്റാന്റില്‍ ബസ് കയറ്റണമെന്നാവശ്യം
Nov 10, 2018, 18:21 IST
നീലേശ്വരം: (www.kasargodvartha.com 10.11.2018) നഗരസഭ ബസ്റ്റാന്‍ന്റ് കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ട്രാഫിക് പരിഷ്‌കാരം യാത്രക്കാരെ വലക്കുകയും നഗരത്തില്‍ ഗതാഗതക്കുരുക്ക് പതിവാകുകയും ചെയ്യുന്നു. ബസ് സ്റ്റാന്റ് കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചുനീക്കിയതിനാല്‍ ബസ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ ഇനിയും മാസങ്ങള്‍ കഴിയേണ്ടിവരുമെന്നതിനാല്‍ ബസ് സ്റ്റാന്റ് പൊളിച്ചുമാറ്റിയ ഇടത്ത് താല്‍ക്കാലിക ഷെഡ്ഡ് പണിത് ബസുകള്‍ മുഴുവനും ഇതുവഴി കടന്നുപോകാന്‍ സാഹചര്യമൊരുക്കണമെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇപ്പോള്‍ മാര്‍ക്കറ്റ് ജംഗ്ക്ഷന്‍ മെയിന്‍ ബസാര്‍ വഴി തളിയിലമ്പലം റോഡ് ചുറ്റി കെ സി കെ രാജ ക്ലിനിക്ക് ജംഗ്ക്ഷനില്‍ നിന്ന് തിരിച്ച് ബസ്റ്റാന്റ്‌റില്‍ പോകാതെ ഫെഡറല്‍ ബാങ്ക് മുമ്പില്‍ നിര്‍ത്തിയാണ് ബസ് സര്‍വീസ് നടത്തുന്നത്.
എന്നാല്‍ ഇവിടെ യാത്രക്കാര്‍ക്ക് നഗരസഭ അധികൃതര്‍ യാതൊരു അടിസ്ഥാന സൗകര്യവും ഏര്‍പെടുത്തിയിട്ടില്ല. പൊരിവെയിലും പൊടിപടലവുമേറ്റ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. കെഎസ്ആര്‍ട്ടിസി നടക്കം ദീര്‍ഘദൂര ബസുകള്‍ ബസ്റ്റാന്‍ഡില്‍ പോകാതെ ദേശീയപാത വഴി പോകുന്നതും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram Bus Staand, Building, Nileshwaram, Kasaragod, News, Neeleswaram Bus Stand reconstruction