മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നര വയസുകാരിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്നു
Jan 20, 2018, 19:57 IST
കാസര്‍കോട്: (www.kasargodvartha.com 20.01.2018) മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നര വയസുകാരിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്നു. അണങ്കൂര്‍ ടിപ്പു നഗറിലെ മുഹമ്മദ് റാഷിദിന്റെ മകള്‍ റഫല്‍ കുല്‍സുവിന്റെ കഴുത്തില്‍ നിന്നാണ് ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്നത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ നിലവിളി കേട്ട് മാതാവെത്തിയപ്പോഴാണ് മാല കവര്‍ന്ന വിവരം അറിഞ്ഞത്.
മാല പൊട്ടിക്കുന്നതിനിടെ കുഞ്ഞിന്റെ കഴുത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിരുന്നു. അജ്ഞാതരാണ് മാല മോഷണത്തിന് പിന്നിലെന്നാണ് സംശയം. സംഭവത്തെകുറിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മാല പൊട്ടിക്കുന്നതിനിടെ കുഞ്ഞിന്റെ കഴുത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിരുന്നു. അജ്ഞാതരാണ് മാല മോഷണത്തിന് പിന്നിലെന്നാണ് സംശയം. സംഭവത്തെകുറിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Gold chain, Anangoor, Tippu nagar, Friday, Robbery, Police, Complaint.
< !- START disable copy paste -->
Keywords: Kasaragod, Kerala, Gold chain, Anangoor, Tippu nagar, Friday, Robbery, Police, Complaint.