ബൈക്കിലെത്തിയ രണ്ടംഗസംഘം നാലുവയസുകാരിയുടെ സ്വര്‍ണമാല കവര്‍ന്നു
Apr 8, 2017, 12:07 IST
നീലേശ്വരം: (www.kasargodvartha.com 08.04.2017) ബൈക്കിലെത്തിയ രണ്ടംഗസംഘം നാലുവയസുകാരിയുടെ സ്വര്‍ണമാല കവര്‍ന്നു. കൂവാറ്റി ചാമക്കുഴിയിലെ സതീശന്റെ മകള്‍ ആദിത്യയുടെ കഴുത്തില്‍ നിന്നാണ് ഒരു പവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണമാല തട്ടിയെടുത്ത് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
സതീശന്റെ മാതാവ് യശോദയും മകള്‍ ആദിത്യയും മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളു. ആദിത്യ വീട്ടിനകത്തെ ഹാളില്‍ കളിക്കുകയായിരുന്നു. ബൈക്കിലെത്തിയവര്‍ യശോദയോട് കുടിവെള്ളം ചോദിച്ചതിനെ തുടര്‍ന്ന് യശോദ അടുക്കളയിലേക്ക് വെള്ളം കൊണ്ടുവരാന്‍ പോയ സമയത്താണ്് കുട്ടിയുടെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത് യുവാക്കള്‍ സ്ഥലം വിട്ടത്. യശോദയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Manjeshwaram, Robbery, Gold Chain, Bike, Stolen, News, Gold chain stolen, Kerala.