ബിസ്യം-രണ്ടിന് കുളിര്‍മയേകി മഴത്തുള്ളികള്‍
Aug 27, 2012, 20:20 IST
ബേക്കല്‍: യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളിലൊന്നായ 'കാസ്രോട്ടാര്‍ മാത്രം' നാട്ടിലുള്ള അംഗങ്ങള്‍ക്ക് വേണ്ടി ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഈദ് മീറ്റ്-ബിസ്യം 2 സംഘടിപ്പിച്ചു.
ബേക്കല്‍ കോട്ടയില്‍ സംഘടിപ്പിച്ച ഒത്തുചേരലില്‍ നിരവധി പേര് പങ്കെടുത്തു. കനത്ത മഴ നേരത്തെ നിശ്ചയിച്ചനുസരിച്ചുള്ള ചടങ്ങുകള്‍ക്ക് നിസാരമായ തടസ്സം നേരിട്ടു. എങ്കിലും കീബോര്‍ഡില്‍ കിളര്‍ത്ത സൗഹൃദം പുതുക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബേക്കലിന്റെ പച്ചപ്പ്നുകരാനെത്താന് കാസ്രോട്ടാര്‍ അംഗങ്ങള്‍ക്ക് കോരിച്ചൊരിയുന്ന മഴയോ പടുകൂറ്റന്‍ കാര്‍മേഘങ്ങളോ വിഘാതമായില്ല.
ബൈക്കിലും കാറുകളിലുമായി ആവേശ പൂര്‍വ്വം ബേക്കല്‍ കോട്ടയിലെത്തിയ ഗ്രൂപ്പ് അംഗങ്ങള്‍ ഗള്‍ഫിലെയും പ്രവാസ ജീവിതത്തിന്റെയും നന്മകളും നോവുകളും അയവിറക്കി.
സൗഹൃദത്തിന്റെ പുതിയ മേച്ചില്പുറങ്ങള് തേടിയെത്തിയ പുത്തന്‍ കൂട്ടുകാര്‍ക്ക് കാസ്രോട്ടാര്‍ സ്വാഗതമരുളി.
പരസ്പര സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെയും സന്ദേശമായ ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബിസ്യം-2 മീറ്റ് കാസ്രോട്ടാര്‍ ഗ്രൂപ്പില്‍ സൈബര്‍ ചങ്ങാത്തത്തിന്റെ പുതിയ ചരിത്രം തീര്‍ത്തു.
ബിസ്യം എന്ന പേരില്‍ ദുബൈയില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഗ്രൂപ്പ് മീറ്റിന്റെ തുടര്‍ച്ചയായാണ് ബിസ്യം-2 നാട്ടില്‍ സംഘടിപ്പിച്ചത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ബേക്കല്‍ കോട്ടയില്‍ തുടങ്ങിയ ഒത്തുചേരല്‍
ചടങ്ങ് വൈകീട്ട് ആറു മണിയോടെയാണ് സമാപിച്ചത്. മറ്റൊരു കൂടിക്കാഴ്ചയുടെ ആരവം മുഴക്കിയാണ് അംഗങ്ങള്‍ പിരിഞ്ഞുപോയത്.
Report: Mohammed Irfal
Photos: Asif Ali Padaladukka and Supplied
Keywords: Kasaragod, Bekal Fort, UAE, Facebook, Kasrottar Mathram, Online Friendship, Meet, Kasargod, Rain, Bekal, Pallikara, Beach, Bekal Beach, Pallikara beach, Friends, Facebook friends, Facebook groups, Karotar Bisyam2, Eid meet, Kasargodvartha, Malayalam News, Kerala, Kerala news, Eid-Ul Fithr.