പൂട്ടിയിട്ട വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയില്‍
Apr 11, 2018, 16:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.04.2018) പൂട്ടിയിട്ട വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി. ആവിക്കര എകെജി ക്ലബ്ബിന് സമീപത്തെ പി വി അബ്ദുല്‍ ഷുക്കൂറിന്റെ വീടിന്റെ മുന്‍ഭാഗത്തെ വാതിലാണ് ബുധനാഴ്ച രാവിലെ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. ഷുക്കൂര്‍ ഗള്‍ഫിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ നഫീസ കഴിഞ്ഞ 30നാണ് വിസിറ്റംഗ് വിസയില്‍ ഗള്‍ഫിലേക്ക് പോയത്. വീട്ടിലെ ചെടികള്‍ക്കും മറ്റും വെള്ളമൊഴിക്കാനായി അയല്‍വാസിയായ സ്ത്രീ ഇന്നലെയും വന്നിരുന്നു.
എന്നാല്‍ അപ്പോഴൊന്നും വാതില്‍ കുത്തിത്തുറന്നിരുന്നില്ല. രാവിലെ ഇലക്ട്രിസിറ്റി മീറ്ററിന്റെ റീഡിംഗ് എടുക്കാന്‍ വന്ന ഉദ്യോഗസ്ഥനാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്തതായി കണ്ടത്. ഇയാള്‍ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടുകാര്‍ എത്തിയാല്‍ മാത്രമേ മോഷണം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Robbery-Attempt, Kanhangad, Police, Search, Door, Attack, House,Door found destroyed.
< !- START disable copy paste -->