city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിര്‍ധന കുടുംബത്തിന് പുതുവെളിച്ചമേകാന്‍ സ്‌നേഹപാഠമൊരുക്കി നന്മ മനസ്സുകള്‍

കുമ്പള: (www.kasargodvartha.com 04.07.2020) കോവിഡ് -19 രോഗവ്യാപന സാഹചര്യം മുന്‍നിര്‍ത്തി വിദ്യാലയങ്ങള്‍ അടച്ചിട്ടപ്പോളും അധ്യയനം മുടങ്ങാതിരിക്കാന്‍ സംസ്ഥാനമൊട്ടാകെ ഓണ്‍ലൈന്‍ ക്ലാസ്സിലേക്ക് ചുവടുമാറ്റി. അപ്പോളും മഴച്ചാറ്റലിന്റെ തണുപ്പിലൂടെ  ചിമ്മിനികൂടിന്റെ അരണ്ട വെളിച്ചത്തില്‍ അക്ഷരങ്ങള്‍ പെറുക്കിയെടുത്തു വാക്കുകള്‍ കൂട്ടിവായിക്കുകയായിരുന്നു ഒന്നാം ക്ലാസുകാരനായ കീര്‍ത്തന്‍. കൂട്ടിന് സഹോദരങ്ങളായ കൃതികും കീര്‍ത്തനയും.

ഓണ്‍ലൈന്‍ പഠന സാഹചര്യങ്ങള്‍ ഒന്നുമില്ലാത്ത ഒരു കൊച്ചുവീട്ടില്‍ സ്വപ്നങ്ങള്‍ മെനഞ്ഞ ഈ കുരുന്നുകള്‍ ഇന്ന് ഏറെ സന്തോഷത്തിലാണ്. സീതാംഗോളി കോടിമൂലയിലുള്ള അവരുടെ വീട്ടിലേക്ക് വെള്ളിയാഴ്ച വൈദ്യുതിയുടെ വെള്ളിവെളിച്ചമെത്തി. ടെലിവിഷനിലെ നിറമുള്ള കാഴ്ചകള്‍ കണ്മുന്നില്‍ മിന്നിമറഞ്ഞു. സന്തോഷവും സങ്കടവും ആ കുഞ്ഞുമുഖങ്ങളില്‍ നിഴലിച്ചു. നന്മയുള്ള ഒരുകൂട്ടം ആളുകള്‍ ഒത്തുചേര്‍ന്നപ്പോള്‍ തിരിച്ചുകിട്ടിയത് ഒരു നിര്‍ധന കുടുംബത്തിന്റെ നഷ്ടപ്പെട്ട സന്തോഷമാണ്.
നിര്‍ധന കുടുംബത്തിന് പുതുവെളിച്ചമേകാന്‍ സ്‌നേഹപാഠമൊരുക്കി നന്മ മനസ്സുകള്‍

പുത്തിഗെ എ.ജെ.ബി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കൃതികും, കീര്‍ത്തനയും കീര്‍ത്തനും. അച്ഛന്‍ സോമയ്യയും അമ്മ ഭഗീരഥിയും കൂലിവേല ചെയ്യന്നു. പഠന പുരോഗതി വിലയിരുത്താന്‍ ചെന്ന സ്‌കൂള്‍ അധ്യാപകരാണ് ഈ വീടിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ തിരിച്ചറിഞ്ഞത്. സര്‍ക്കാര്‍ പദ്ധതിയില്‍ പാതിവഴിയില്‍ പൂര്‍ത്തിയായ ഒരു വീട്. വാതിലോ ജനലോ ഇല്ല. വൃത്തിയുള്ള ശൗചാലയമില്ല. ഇരുട്ട് നിറഞ്ഞ മുറികള്‍. സ്‌കൂള്‍ പ്രധാനാധ്യാപിക ആര്‍. സിന്ധു, അധ്യാപകന്‍ ടി.എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അന്ന് തന്നെ ആവശ്യമായ ഇടപെടലുകള്‍ക്ക് വഴിയൊരുക്കി. സ്‌കൂള്‍ അധ്യാപകര്‍ തൊട്ടടുത്ത ദിവസം തന്നെ വീടിന്റെ വാതിലുകള്‍ നിര്‍മ്മിച്ചു നല്‍കി. കെഎസ്ഇബിയെ ബന്ധപ്പെട്ട് വൈദ്യുതി നല്‍കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കാനുള്ള ശ്രമം ആരംഭിച്ചു. കെഎസ്ഇബി സീതാംഗോളി ഓഫീസിലെ സബ് എന്‍ജിനീയര്‍ എം.എസ് ആദര്‍ശിന്റെ അഭ്യര്‍ത്ഥനയില്‍ ജെസിഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റി വീടിന്റെ വയറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ മുന്നോട്ടുവന്നു.
നിര്‍ധന കുടുംബത്തിന് പുതുവെളിച്ചമേകാന്‍ സ്‌നേഹപാഠമൊരുക്കി നന്മ മനസ്സുകള്‍

കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) ടെലിവിഷനും സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അബൂബക്കര്‍ ഉറുമി ഡിജിറ്റല്‍ ടിവിയും സംഭാവനയായി നല്‍കി. നന്മ മനസ്സുകള്‍ കൂടിചേര്‍ന്ന് വീടിനും വീട്ടുകാര്‍ക്കും പ്രതീക്ഷയുടെ വെളിച്ചമേകി. ജെസിഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റി പ്രസിഡന്റ് സതി.കെ.നായര്‍ വൈദ്യുതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി ജയകൃഷ്ണന്‍ ടെലിവിഷനും അബൂബക്കര്‍ ഉറുമി ഡിഷ് ടിവിയും കൈമാറി. ജെസിഐ ഭാരവാഹികളായ സെല്‍വരാജ് കെ.കെ,   രാജേഷ് കെ.നായര്‍,  പ്രസീഷ് കുമാര്‍.എം, കെഎസ്ഇബി സീതാംഗോളി സബ് എഞ്ചിനീയര്‍ ആദര്‍ശ് എം.എസ്, ഓഫീസേഴ്സ് അസോസിയേഷന്‍ പ്രതിനിധി മനോജ്, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ജിജേഷ്, പൊതുപ്രവര്‍ത്തകരായ സുബ്ബണ്ണ ആള്‍വ, പി. ഇബ്രാഹിം, എസ്എസ്ജി അംഗം സിദ്ദിഖ് കയ്യാംകൂടല്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ആര്‍. സിന്ധു തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kumbala, News, COVID-19, Helping hands, Help for poor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia