city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡിസിസി പ്രസിഡണ്ടിനെതിരെ ആരോപണം: കെഎസ്‌യു ജില്ലാ പ്രസിഡണ്ടിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.05.2018) ഡിസിസി പ്രസിഡണ്ടിനെതിരെ ആരോപണമുന്നയിച്ച കെഎസ്‌യു ജില്ലാ പ്രസിഡണ്ടിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ. കാസര്‍കോട് ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നിലിനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുക വഴി ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ കെഎസ്‌യു ജില്ലാ പ്രസിഡണ്ട് നോയല്‍ ടോം ജോസിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് കെപിസിസി പ്രസിഡണ്ടിനോട് ശുപാര്‍ശ ചെയ്തത്.

സംഘടനാ ചുമതലയുള്ള ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍ ഡിസിസിയുടെ പൊതുവികാരം ബുധനാഴ്ച രാവിലെ കെപിസിസി പ്രസിഡണ്ട് എം എം ഹസനെ ധരിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ നോയലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമെന്നാണ് വിവരം.

ഡിസിസി പ്രസിഡണ്ടിനെതിരെ ആരോപണം: കെഎസ്‌യു ജില്ലാ പ്രസിഡണ്ടിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ


''ടോസിടാന്‍ പോലും പ്രസിഡണ്ട് ഒരു രൂപ പോലും തന്നിട്ടുണ്ടാകില്ല, ഇത്തരക്കാരെ കാണുമ്പോഴാണ് പിടിച്ച് കിണറ്റിലിടാന്‍ തോന്നുന്നത്'' എന്ന് തുടങ്ങുന്ന പരാമര്‍ശങ്ങള്‍ ഫേസ്ബുക്കിലൂടെ പോസ്റ്റുചെയ്താണ് കെഎസ്‌യു പ്രസിഡണ്ട് ഡിസിസി പ്രസിഡണ്ടുമായി അങ്കത്തിനിറങ്ങിയത്. ഹക്കീം കുന്നിലിന്റെ പേര് പറയാതെയാണ് നോയല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം തൊടുത്തുവിട്ടത്. രണ്ട് പേരും എ ഗ്രൂപ്പ് നേതാക്കളാണെങ്കിലും തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത അവസ്ഥയായിരുന്നു.

കാലിച്ചാനടുക്കം എസ്എന്‍ഡിപി കോളജില്‍ കൊടിനാട്ടിയതിന് ക്രൂര മര്‍ദനം ഏറ്റ് ആശുപത്രിയില്‍ കിടന്ന ഞങ്ങളെ നോക്കി പല്ലിളിച്ച് നിനക്ക് വേറെ പണിയില്ലേ എന്ന് ചോദിച്ച ഡിസിസി മുതലാളിയുടെ തരം താണ രാഷ്ട്രീയം എനിക്ക് വശമില്ല, രാജപുരം കോളജില്‍ സമരം നടത്തിയതിന് പരാതിയുമായി സമീപിച്ച മാനേജ്‌മെന്റിനുവേണ്ടി എനിക്കെതിരെ അന്വേഷണ കമ്മീഷനെ വെച്ച് രാഷ്ട്രീയം കളിക്കുന്നത് എനിക്ക് വശമില്ല, കുത്തിത്തിരുപ്പ് രാഷ്ട്രീയം നടത്തി കോണ്‍ഗ്രസ് ഭരിച്ച സഹകരണ ബാങ്ക് ഭരണം നഷ്ടമാക്കിയ രാഷ്ട്രീയം എനിക്ക് വശമില്ല തുടങ്ങിയ കടുത്ത പ്രയോഗങ്ങളാണ് പോസ്റ്റിലുള്ളത്.

ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ കെപിസിസി പ്രസിഡണ്ട് എം എം ഹസന് വേണ്ടി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി നോയലില്‍ നിന്ന് വിശദീകരണം തേടി. എന്നാല്‍ വിശദീകരണ കത്ത് കൈപ്പറ്റിയ ശേഷവും ചൊവ്വാഴച് ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നോയല്‍ ടോം ജോസ് ഹക്കിം കുന്നിലിനെതിരെ വീണ്ടും ആഞ്ഞടിച്ചു. ഇതോടെയാണ് നോയലിനെ പുറത്താക്കാന്‍ ഡിസിസി ശുപാര്‍ശ ചെയ്തത്.

സംഘടനാ തെരഞ്ഞെടുപ്പ് വഴി കെഎസ്‌യു ജില്ലാ അധ്യക്ഷ പദവിയിലെത്തിയ നോയലിനെ കെഎസ്‌യു പ്രസിഡണ്ട് സ്ഥാനത്തു നിന്ന് പുറത്താക്കേണ്ടത് എന്‍എസ്‌യു ദേശീയ പ്രസിഡണ്ടാണ്. കെപിസിസിയുടെ അച്ചടക്ക നടപടി പുറത്തുവരുന്ന മുറക്ക് എന്‍എസ്‌യു പ്രസിഡണ്ടിന്റെയും നടപടി വന്നേക്കും. ഹക്കിമും നോയലും എ ഗ്രൂപ്പുകാരാണ്. എ ഗ്രൂപ്പ് ജില്ലാ നേതൃത്വവും നോയലിനെതിരെ തിരിഞ്ഞിട്ടുണ്ട്. എ ഗ്രൂപ്പിന്റെ കടുത്ത അമര്‍ഷവും ജില്ലാ നേതൃത്വം ബെന്നി ബെഹനാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, DCC, president, Committee., District Congress Committee against KSU Dist president . 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia