ടാക്‌സി ഡ്രൈവര്‍ കുത്തേറ്റ് ആശുപത്രിയില്‍
Jul 17, 2017, 20:11 IST
കാസര്‍കോട്: (www.kasargodvartha.com 17.07.2017) കുത്തേറ്റ പരിക്കുകളോടെ ടാക്‌സി
ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുക്കത്ത്ബയലിലെ ചൗപ്പ ഷെട്ടിയുടെ മകന്‍ ഗോപാലകൃഷ്ണ ഷെട്ടി (54)ക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം.
ഓട്ടം കഴിഞ്ഞ് തിരിച്ചുവന്ന് സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ അജ്ഞാതനായ ഒരാള്‍ ഓടി വന്ന് ആയുധം കൊണ്ട് കുത്തുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഗോപാലകൃഷ്ണ ഷെട്ടി പറഞ്ഞു. നേരത്തെ ഇവിടെ ചിലര്‍ തമ്മില്‍ കശപിശയുണ്ടായിരുന്നു. ഈ സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്ന സുഹൃത്തുക്കളോട് ഇതിനെ പറ്റി ചോദിച്ചറിയുമ്പോഴാണ് ഗോപാലകൃഷ്ണ ഷെട്ടിയെ ഒരാള്‍ ഓടിവന്ന് കുത്തിയത്. ഇയാള്‍ പിന്നീട് ഓടിരക്ഷപ്പെട്ടു.
സുഹൃത്തുക്കളാണ് കുത്തേറ്റ ഗോപാലകൃഷ്ണ ഷെട്ടിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Keywords: Kasaragod, Kerala, news, Stabbed, Taxi Driver, Taxi driver stabbed