ജില്ലയിലെത്തുന്ന വ്യവസായികളെ വിവാദം സൃഷ്ടിച്ച് ഓടിക്കുന്ന സമീപനമെന്ന് പരാതി; വ്യവസായികള്‍ കാസര്‍കോട്ടെത്തുന്നതിന് തടസം സൃഷ്ടിക്കുന്നതായും ആക്ഷേപം
Nov 14, 2017, 20:18 IST
കാസര്‍കോട്: (www.kasargodvartha.com 14.11.2017) ജില്ലയിലെത്തുന്ന വ്യവസായികളെ വിവാദം സൃഷ്ടിച്ച് ഓടിക്കുന്ന സമീപനമാണ് ചില കേന്ദ്രങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനെത്തുന്നവര്‍ ആരോപിക്കുന്നു. വ്യവസായികള്‍ കാസര്‍കോട്ടെത്തുന്നതിന് പ്രധാന തടസം അനാവശ്യമായ വിവാദങ്ങളാണെന്നും വ്യവസായ സംരംഭകര്‍ കുറ്റപ്പെടുത്തുന്നു. കാസര്‍കോട് അനന്തപുരം വ്യവസായ പാര്‍ക്കില്‍ വ്യവസായം തുടങ്ങാനെത്തിയവരെ ഭൂമി വില്‍പനക്കാരാണെന്നും മറ്റും ആരോപിച്ച് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പരാതി.
അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഏക്കറിന് രണ്ടര ലക്ഷം രൂപ പോലും വിലയില്ലാത്ത സ്ഥലമാണ് വ്യവസായങ്ങള്‍ തുടങ്ങുന്നതിന് അനുവദിക്കുന്നത്. ഈ ഭൂമി മറിച്ചുവില്‍ക്കുന്നുവെന്ന പ്രചരണമാണ് നടക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രം അറിയാതെ വ്യവസായ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന ഭൂമി എങ്ങനെ മറിച്ചുവില്‍ക്കാന്‍ കഴിയുമെന്നാണ് വ്യവസായ സംരംഭകര്‍ ചോദിക്കുന്നത്. അനന്തപുരം വ്യവസായ പാര്‍ക്കില്‍ എട്ടോളം വ്യവസായ സംരംഭങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിരവധി പേര്‍ അപേക്ഷയുമായി എത്തുന്നുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളിലായി 104 ഏക്കര്‍ വീതം സ്ഥലമാണ് വ്യവസായ പാര്‍ക്കിനായി നീക്കിവെച്ചിരിക്കുന്നത്.
നിലവില്‍ റോഡിന് അനുവദിച്ച തുക മതിയാകാത്തതിനാല്‍ 2.70 കോടി രൂപ കൂടി റോഡിനായി അനുവദിച്ചിട്ടുണ്ട്. വ്യവസായികളെ ദ്രോഹിക്കുന്ന സമീപനത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും അനന്തപുരം ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് അസോസിയേഷന്‍ (എയ്ഡ) പ്രസിഡണ്ട് ഫിറോസ് ഖാന്‍ പറഞ്ഞു. പിന്നോക്ക ജില്ലയായതു കൊണ്ടും വ്യവസായത്തിന് ആവശ്യത്തിന് ഭൂമി ലഭിക്കുന്നത് കൊണ്ടാണ് പല വ്യവസായികളും കാസര്‍കോട്ടേക്ക് വരുന്നത്. ഇവരെ കൈയ്യേറ്റക്കാരും ഭൂമി തട്ടിപ്പുകാരുമെന്ന് പറഞ്ഞ് അകറ്റിനിര്‍ത്തുന്നത് ജില്ലയുടെ വ്യവസായ വികസനത്തിന് തന്നെ തടസം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോടികള്‍ ബാങ്കില്‍ നിന്നും വ്യവസായ വികസന കേന്ദ്രങ്ങളില്‍ നിന്നും വായ്പയെടുത്താണ് പലരും സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. കൂടാതെ നാട്ടില്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി വ്യവസായത്തില്‍ നിക്ഷേപിക്കുന്നു. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ പലര്‍ക്കും സ്ഥാപനങ്ങള്‍ ശരിയായി നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. പലരും കടക്കെണിയിലായി ആത്മഹത്യയുടെ വക്കില്‍ വരെ എത്തിനില്‍ക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇവരെ കൂടുതല്‍ തളര്‍ത്താന്‍ മാത്രമേ വ്യവസായികള്‍ക്കെതിരെയുള്ള പ്രചരണങ്ങള്‍ കൊണ്ട് സാധിക്കുകയുള്ളൂവെന്നും സംരംഭകര്‍ കുറ്റപ്പെടുത്തുന്നു.
ജില്ലയില്‍ വ്യവസായങ്ങള്‍ വരുന്നില്ലെന്ന് മുറവിളി കൂട്ടുന്നവര്‍ തന്നെയാണ് ഉള്ള വ്യവസായം പോലും പൂട്ടിക്കാന്‍ രംഗത്തുള്ളതെന്നും വ്യവസായ സംരംഭകര്‍ ആരോപിക്കുന്നു.

റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇനിയും തുടങ്ങിയിട്ടില്ല. പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യവസായ പാര്‍ക്കിലേക്ക് രണ്ടു കോടി രൂപ ചിലവില്‍ പുതിയ റോഡ് അനുവദിച്ചത് വ്യവസായികള്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു.
നിലവില്‍ റോഡിന് അനുവദിച്ച തുക മതിയാകാത്തതിനാല്‍ 2.70 കോടി രൂപ കൂടി റോഡിനായി അനുവദിച്ചിട്ടുണ്ട്. വ്യവസായികളെ ദ്രോഹിക്കുന്ന സമീപനത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും അനന്തപുരം ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് അസോസിയേഷന്‍ (എയ്ഡ) പ്രസിഡണ്ട് ഫിറോസ് ഖാന്‍ പറഞ്ഞു. പിന്നോക്ക ജില്ലയായതു കൊണ്ടും വ്യവസായത്തിന് ആവശ്യത്തിന് ഭൂമി ലഭിക്കുന്നത് കൊണ്ടാണ് പല വ്യവസായികളും കാസര്‍കോട്ടേക്ക് വരുന്നത്. ഇവരെ കൈയ്യേറ്റക്കാരും ഭൂമി തട്ടിപ്പുകാരുമെന്ന് പറഞ്ഞ് അകറ്റിനിര്‍ത്തുന്നത് ജില്ലയുടെ വ്യവസായ വികസനത്തിന് തന്നെ തടസം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോടികള്‍ ബാങ്കില്‍ നിന്നും വ്യവസായ വികസന കേന്ദ്രങ്ങളില്‍ നിന്നും വായ്പയെടുത്താണ് പലരും സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. കൂടാതെ നാട്ടില്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി വ്യവസായത്തില്‍ നിക്ഷേപിക്കുന്നു. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ പലര്‍ക്കും സ്ഥാപനങ്ങള്‍ ശരിയായി നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. പലരും കടക്കെണിയിലായി ആത്മഹത്യയുടെ വക്കില്‍ വരെ എത്തിനില്‍ക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇവരെ കൂടുതല്‍ തളര്‍ത്താന്‍ മാത്രമേ വ്യവസായികള്‍ക്കെതിരെയുള്ള പ്രചരണങ്ങള്‍ കൊണ്ട് സാധിക്കുകയുള്ളൂവെന്നും സംരംഭകര്‍ കുറ്റപ്പെടുത്തുന്നു.
ജില്ലയില്‍ വ്യവസായങ്ങള്‍ വരുന്നില്ലെന്ന് മുറവിളി കൂട്ടുന്നവര്‍ തന്നെയാണ് ഉള്ള വ്യവസായം പോലും പൂട്ടിക്കാന്‍ രംഗത്തുള്ളതെന്നും വ്യവസായ സംരംഭകര്‍ ആരോപിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Industrialists's complaint against controversies