ജനമഹായാത്രയ്ക്ക് പോകുകയായിരുന്ന ജീപ്പ് തടഞ്ഞ് നിര്‍ത്തി അക്രമം; 3 പേര്‍ അറസ്റ്റില്‍
Feb 6, 2019, 16:32 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 06.02.2019) ജനമഹായാത്രക്ക് പുറപ്പെട്ട ജീപ്പ് തടഞ്ഞ് നിര്‍ത്തി പതാക നശിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പച്ചാലിലെ സിപിഎം പ്രവര്‍ത്തകരായ സൗജിത്ത്, സനല്‍ കുമാര്‍, ലോഹിതാക്ഷന്‍ എന്നിവരെയാണ് ചിറ്റാരിക്കാല്‍ പ്രിന്‍സിപ്പള്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്.
കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രക്ക് തൃക്കരിപ്പൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ വെസ്റ്റ് എളേരി പഞ്ചായത്തില്‍ നിന്നും ജീപ്പില്‍ പോകുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരപ്പച്ചാലില്‍ വെച്ചാണ് കഴിഞ്ഞ ദിവസം സൗജിത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും കോണ്‍ഗ്രസ് പതാക കീറി നശിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ വെസ്റ്റ് എളേരി ഒമ്പതാം വാര്‍ഡ് മണ്ഡലം മെമ്പര്‍ ജേക്കബ് ജോസഫിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chittarikkal, arrest, Police, case, Attack; 3 arrested
< !- START disable copy paste -->