city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനകീയ നീതിവേദി നേതാവ് അബ്ദുര്‍ റഹ്മാന്‍ തെരുവത്തിനെ കാണാനില്ലെന്ന് പരാതി; വിദ്യാനഗര്‍ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 09/09/2015) ജനകീയ നീതിവേദി നേതാവ് അബ്ദുര്‍ റഹ്മാന്‍ തെരുവത്തിനെ (36) കാണാതായതായി പരാതി. ജനകീയ നീതിവേദി ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ കെ.പിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്.

ഓഗസ്റ്റ് 22ന് വീട്ടില്‍നിന്നും ചെറുവത്തൂരിലേക്ക് പോയതായും പിന്നീട് തിരിച്ചുവന്നില്ലെന്നുമാണ് നീതിവേദി സെക്രട്ടറിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ക്രൈം നമ്പര്‍ 390/15 പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് വിദ്യാനഗര്‍ പോലീസ് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഗ്രേ കളര്‍ പാന്റും മഞ്ഞ ഷര്‍ട്ടും കണ്ണടയുമാണ് വേഷം. ഭാര്യയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ 22ന് വീട്ടില്‍നിന്നും പോയതാണെന്നും പിന്നീട് വിവരമില്ലെന്നുമാണ് അറിയിച്ചതെന്ന് കേസന്വേഷിക്കുന്ന വിദ്യാനഗര്‍ എസ്.ഐ. എം. ലക്ഷ്മണന്‍ പറഞ്ഞു. വിവരം ലഭിക്കുന്നവര്‍ വിദ്യാനഗര്‍ എസ്.ഐയുടെ 9497990343 എന്ന മൊബൈല്‍ നമ്പറിലോ, 04994 256766 എന്ന സ്‌റ്റേഷന്‍ നമ്പറിലോ അറിയിക്കണമെന്ന് പോലീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ജനകീയ നീതിവേദി നേതാവ് അബ്ദുര്‍ റഹ്മാന്‍ തെരുവത്തിനെ കാണാനില്ലെന്ന് പരാതി; വിദ്യാനഗര്‍ പോലീസ് കേസെടുത്തു

Keywords: Man goes missing, Missing, Kerala, Abdul Rahman Theruvath, Police, Malabar Wedding

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia