city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൈത്ര വാഹിനി വറ്റി വരളുന്നു; കുടിവെള്ള ക്ഷാമം രൂക്ഷമായി

വെള്ളരിക്കുണ്ട്: (www.kasargodvartha.com 25.04.2020) മലയോര മേഖലയിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് കൊടും വേനലില്‍ ആശ്വാസം പകര്‍ന്നിരുന്ന ചൈത്ര വാഹിനിപുഴ വറ്റി വരണ്ടതോടെ മലയോര മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി.കോട്ടഞ്ചേരി മലമുകളില്‍ നിന്നും ഉത്ഭവിച്ചു തേജസിനി പുഴയില്‍ സംഗമിക്കുന്ന ചൈത്ര വാഹിനി പുഴ വറ്റി വരണ്ടത് നൂറ് കണക്കിന് കുടുംബങ്ങളെയാണ് കുടിവെള്ളം കിട്ടാത്തെ വലയ്ക്കുന്നത്.

പുഴയില്‍ നിന്നും കുളിക്കുവാനും തുണികള്‍ കഴുകുവാനും വെള്ളം ഉപയോഗിച്ചവര്‍ പുഴവക്കില്‍ കുഴികള്‍ കുത്തിയാണ് കുടിവെള്ളം കണ്ടെത്തിയിരുന്നത്.എന്നാല്‍ കടുത്ത ചൂടില്‍ കുടിവെള്ളത്തിനായി കുത്തിയ കുഴികളും വറ്റി വരളുന്ന അവസ്ഥയിലാണ്.സമീപ കാലങ്ങളില്‍ വച്ച് കടുത്ത വരള്‍ച്ചയാണ് ഇക്കുറി നേരിടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പലഭാഗങ്ങളിലും പഞ്ചായത്തിന്റെ കുടിവെള്ള വിതരണം നടക്കുന്നുണ്ടെങ്കിലും ആളുകള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയുമുണ്ട്.
ചൈത്ര വാഹിനി വറ്റി വരളുന്നു; കുടിവെള്ള ക്ഷാമം രൂക്ഷമായി

കോട്ടഞ്ചേരി മലമുകളില്‍ നിന്നും ചൈത്ര ധാര തീര്‍ത്ഥമായി ഒഴുകിയിരുന്ന ചൈത്ര വാഹിനി പുഴയിലെചില സ്ഥലങ്ങളിലെ കയങ്ങളില്‍ അവശേഷിക്കുന്ന വെള്ളം മാത്രമാണ് ബാക്കിയുള്ളത്. ഇതാകട്ടെ മലിനവുമായ അവസ്ഥയിലാണ്.മലയോര മേഖലകളിലെ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളും കുളങ്ങളും വേനല്‍ ചൂടില്‍ വറ്റി വരളുകയാണ്.

മലയോര പഞ്ചായത്തുകളായ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാല്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് വേനല്‍ കാലത്ത് ഏറെ ആശ്വാസമായിരുന്നു ചൈത്ര വാഹിനി പുഴ.

ചൈത്ര വാഹിനി വറ്റി വരളുന്നു; കുടിവെള്ള ക്ഷാമം രൂക്ഷമായി

ചൈത്ര വാഹിനി വറ്റി വരളുന്നു; കുടിവെള്ള ക്ഷാമം രൂക്ഷമായി

ചൈത്ര വാഹിനി വറ്റി വരളുന്നു; കുടിവെള്ള ക്ഷാമം രൂക്ഷമായി


Keywords:  Kasaragod, Kerala, news, Kanhangad, Vellarikundu, River, Chaithravahini River drains
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia