ചെമ്പിരിക്കയില്‍ വ്യാപക അക്രമം; വീടു തകര്‍ത്തു, ബൈക്ക് കാണാതായി, 4 പേര്‍ക്ക് പരിക്ക്
Jan 25, 2015, 10:58 IST
മേല്‍പറമ്പ്: (www.kasargodvartha.com 25/01/2015) ചെമ്പിരിക്കയില്‍ ശനിയാഴ്ച രാത്രി വ്യാപകമായ അക്രമം അഴിച്ചു വിട്ടു. കീഴൂര്‍ ഭാഗത്ത് നിന്നെത്തിയ ഒരു സംഘമാണ് അക്രമം നടത്തിയത്. ഒരു വീടു തകര്‍ക്കുകയും ഒരു ബൈക്ക് കടത്തിക്കൊണ്ടു പോവുകയും ചെയ്തതായി പരാതിയുണ്ട്. അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.
ചെമ്പിരിക്കയിലെ സി.എന്‍. ഉമ്മറിന്റെ മകന്‍ സി.എന്‍. അയ്യൂബ് (23), നാഷണല്‍ ലീഗ് ചെമ്പിരിക്ക ശാഖാ പ്രസിഡണ്ട് എ.എസ്.എച്ച് അസീസ് (56), ചെമ്പിരിക്കയിലെ ഹമീദിന്റെ ഭാര്യയും കുടുംബശ്രീ അംഗവുമായ ബീവി (42), റഫീഖിന്റെ ഭാര്യ അസ്മ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എല്ലാവരേയും ചെങ്കളയിലെ ഇ.കെ. നായനാര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പിരിക്കയിലെ യൂസുഫിന്റെ വീടാണ് ആക്രമിച്ചത്. പരിക്കേറ്റ അയ്യൂബിന്റെ വീട്ടില്‍ നിന്നാണ് ഹീറോ ഹോണ്ട പാഷന്‍ പ്രോ ബൈക്ക് കടത്തിക്കൊണ്ടു പോയത്.
ഏതാനും ദിവസം മുമ്പ് ഫുട്‌ബോള്‍ മത്സരത്തിനായി സ്‌കൂള്‍ ഗ്രൗണ്ട് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സംഘട്ടനമുണ്ടാവുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച രാത്രി നടന്ന അക്രമം. രാത്രി ഒരു സംഘം എത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തെങ്കിലും നാട്ടുകാരും പോലീസും മറ്റും ചേര്‍ന്ന് പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചെ 3.15 മണിയോടെയാണ് വീണ്ടും അക്രമം നടന്നത്.
Related News:
ഗ്രൗണ്ടിനെച്ചൊല്ലി ചെമ്പിരിക്കയില്‍ സംഘട്ടനം; മൂന്നു പേര്‍ക്ക് പരിക്ക്
Keywords: Kasaragod, Kerala, Chembarika, Kizhur, Attack, Bike, Injured, Assault, House,
Advertisement: