കോവിഡ് പിടിമുറുക്കുമ്പോളും പിടിവിടാതെ ഡെങ്കിപ്പനി; ജില്ലയില്‍ നിരവധി പേര്‍ ചികിത്സയില്‍
Jun 18, 2020, 11:52 IST
കാസര്‍കോട്: (www.kasargodvartha.com 18.06.2020) കോവിഡ് പശ്ചാത്തലത്തില്‍ മഴക്കാല പൂര്‍വ ശുചീകരണവും മറ്റു മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ വൈകിയതോടെ ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. ഡെങ്കിപ്പനി ബാധിച്ച് നിരവധി പേര്‍ ചികിത്സയിലാണ്. വിദ്യാനഗര്‍, ചാല എന്നിവിടങ്ങളില്‍ 2 പേര്‍ വീതവും അമേയില്‍ ഒരാളും ചികിത്സയിലുണ്ട്. ഇവര്‍കൂടാതെ ചെങ്കള, എന്‍മകജെ, മൊഗ്രാല്‍പുത്തൂര്‍, ബേഡകം, കുറ്റിക്കോല്‍, മംഗല്‍പ്പാടി, ബദിയടുക്ക എന്നീ പഞ്ചായത്തുകളിലും ഡെങ്കിപ്പനി ബാധിച്ചു പലരും ചികിത്സയിലാണ്.
ഡെങ്കിപ്പനി പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളായ ഫോഗിങ്, കൊതുകു നിരീക്ഷണം, കൊതുകു നശീകരണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് പൊതു ജനാരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. പനി ഉള്ളവര്‍ എത്രയും പെട്ടന്ന് ആവശ്യമായ ചികിത്സ തേടണമെന്നും ഇല്ലെങ്കില്‍ രോഗം പടരാന്‍ അത് കാരണാകുമെന്നും അധികൃതര്‍ പറയുന്നു.
Keywords: Kasaragod, News, Fever, Panchayath, Rain, Health, Vidya Nagar, Dengue, Mosquito, Disease, Kasargod dengue fever.