കുഴഞ്ഞുവീണ മകനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച പിതാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു; മാതാവിന്റെ കൈ തല്ലിയൊടിച്ചു
Dec 16, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 16/12/2016) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തളര്‍ന്നുവീണ പിതാവിനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ പിതാവിനെ മകന്റെ സുഹൃത്തുക്കള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഉളിയത്തടുക്കയിലെ പ്രീതാനന്ദ്(51), ഭാര്യ സുജാത(43) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം.
പ്രീതാനന്ദിന്റെ മകന്‍ പ്രേംജിത് സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തളര്‍ന്ന് വീണിരുന്നു. ഇതോടെ പ്രീതാനന്ദ് പ്രേംജിതിനെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ സുഹൃത്തുക്കള്‍ ഇത് തടയുകയും പ്രേംജിത്തിന്റെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്ന് അറിയിക്കുകയും ചെയ്തു.
തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്രീതാനന്ദിനെ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ ഇവര്‍ സുജാതയുടെ കൈ വടികൊണ്ട് തല്ലിയൊടിക്കുകയാണുണ്ടായത്. സന്തോഷ്, വിജയന്‍, സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രീതാനന്ദിനെയും ഭാര്യ സുജാതയെയും ആക്രമിച്ചത്.
ഉളിയത്തടുക്കയിലെ സ്വകാര്യാശുപത്രിയില്‍ ജീവനക്കാരിയാണ് സുജാത. മകന്റെ സുഹൃത്തുക്കളെന്ന് അവകാശപ്പെട്ട് എത്തുന്നവര്‍ നിരന്തരം കുഴപ്പങ്ങളുണ്ടാക്കുന്നതിനാല്‍ പ്രീതാനന്ദ് ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് സംഘം അക്രമം നടത്തിയത്. അക്രമത്തില്‍ പരിക്കേറ്റ ദമ്പതികള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Keywords: Kasaragod, Hospital, Assault, Police, Complaint, Injured, Treatment, Investigation, Wife, Two assaulted.