കാസര്‍കോട്ട് ഫ്രൂട്ട്‌സ് കടയില്‍ നിന്നും 500 രൂപയുടെ കള്ളനോട്ട് കണ്ടെത്തി, പോലീസ് അന്വേഷണം തുടങ്ങി
Dec 27, 2017, 16:24 IST
കാസര്‍കോട്: (www.kasargodvartha.com 27/12/2017) കാസര്‍കോട്: കാസര്‍കോട്ട് കള്ളനോട്ട് വ്യാപകമാകുന്നു. പുതിയ ബസ് സ്റ്റാന്‍ഡിലെ ഫ്രൂട്ട്‌സ് കടയില്‍ നിന്നും 500 രൂപയുടെ കള്ളനോട്ട് കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിലെ ജ്യൂസ് പാരഡൈസ് എന്ന ജ്യൂസ് ആന്‍ ഫ്രൂട്ട്‌സ് കടയിലാണ് കള്ളനോട്ട് കണ്ടെത്തിയത്.
കടയില്‍ പിഗ്മി കളക്ഷന് വന്ന ഏജന്റിന് 500 രൂപ നല്‍കിയപ്പോള്‍ അവര്‍ സംശയം പ്രകടപ്പിച്ചതിനെ തുടര്‍ന്നാണ് നോട്ട് പോലീസിനെ ഏല്‍പ്പിച്ചത്. കട നടത്തിപ്പുകാരനായ മൊഗ്രാല്‍ പുത്തൂരിലെ അബ്ദുര്‍ റഹ് മാന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പുതിയ 500 രൂപയിലും കള്ളനോട്ട് കണ്ടെത്തിയതോടെ ജനങ്ങളും ആശങ്കയിലായിരിക്കുകയാണ്. വ്യാപാരികള്‍ക്ക് പോലും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലാണ് കള്ളനോട്ട് ഉള്ളത്.
നിറത്തിലും സീരിയല്‍ നമ്പര്‍ എഴുതിയതിലെ വ്യത്യാസവും കണ്ടാണ് പിഗ്മി ഏജന്റ് നോട്ടില്‍ സംശയം പ്രകടിപ്പിച്ചത്. കള്ളനോട്ടുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പലയിടത്തും കള്ളനോട്ടുകള്‍ കണ്ടെത്തുന്നുണ്ടെങ്കിലും നിയമത്തിന്റെ നൂലാമാലകള്‍ ഓര്‍ത്ത് സംഭവങ്ങള്‍ പോലീസില്‍ അറിയിക്കാതെ നോട്ടുകള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Police, Investigation, Complaint, Merchant, Fake currency, fake currency seized