കാല്‍പന്തുകളിയുടെ നാട്ടില്‍ കടലമ്മ കനിഞ്ഞത് ഫുട്‌ബോള്‍ ചാകര!
Jul 19, 2013, 12:47 IST
കാസര്‍കോട്: ജില്ലയില്‍ കാല്‍പന്തുകളിയുടെ ഈറ്റില്ലങ്ങളില്‍ ഒന്നായ മൊഗ്രാലില്‍ കഴിഞ്ഞ ദിവസം കടലമ്മ കനിഞ്ഞ് നല്‍കിയത് ഫുട്‌ബോള്‍ ചാകര. 300 ലധികം ഫുട്‌ബോളുകള്‍ പലര്‍ക്കായി ലഭിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. കൂടാതെ കാസര്‍കോട് നെല്ലിക്കുന്നില്‍ രണ്ട് ഫ്രിഡ്ജും കുമ്പളയില്‍ രണ്ട് ഫ്രിഡ്ജും നിരവധി തൊപ്പികളും മറ്റും ലഭിച്ചു.
എക്‌സ്‌പോര്‍ട്ട് ക്വാളിറ്റിയും രണ്ടു വര്‍ഷം ഗ്യാരണ്ടിയുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോളുകളാണ് ലഭിച്ചതെന്ന് മൊഗ്രാലിലെ ഫുട്‌ബോള്‍ ആരാധകര്‍ ആഹ്ലാദത്തോടെ പറയുന്നു. തിരയില്‍പെട്ടെത്തുന്ന വിറക് ശേഖരിക്കാന്‍ രാവിലെ തീരത്തേക്ക് പോയവര്‍ക്കാണ് അപ്രതീക്ഷിതമായി പാക്കറ്റ്‌പോലും പൊട്ടിക്കാത്ത 4,500 രൂപ വിലയിട്ടിരിക്കുന്ന അഡിഡാസ് കമ്പനിയുടെ ഫുട്‌ബോളുകള്‍ കിട്ടിയത്.
ഇവ കളിക്കാര്‍ക്ക് 1,500 രൂപയ്ക്ക് പലരും വിറ്റു. ഒരാള്‍ക്കു തന്നെ എട്ടും പത്തും ഫുട്‌ബോളുകള്‍ കിട്ടിയിരുന്നു. സ്ത്രീകളും പെണ്‍കുട്ടികളുമാണ് കടലിലൂടെ ഒഴുകി വരുന്ന വിറക് ശേഖരിക്കാന്‍ പോയവരില്‍ കൂടുതല്‍പേരും. അപ്രതീക്ഷിതമായി കടലമ്മ കനിഞ്ഞു നല്‍കിയ
ചാകരയില്‍ തീരദേശ ജനങ്ങള്‍ അതിരറ്റ ആഹ്ലാദത്തിലാണ്.
നെല്ലിക്കുന്നിലും കുമ്പളയിലും ലഭിച്ച ഫ്രിഡ്ജുകള്‍ നന്നായി പൊതിഞ്ഞ്
സൂക്ഷിച്ചവയാണ്. വാതിലില്ലാത്ത ഫ്രിഡ്ജാണ് ലഭിച്ചത്. പൊതിഞ്ഞ് സൂക്ഷിച്ചിരുന്നതിനാല്‍ കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല. ഇത്തരത്തിലുള്ള മൂന്ന് ഫ്രിഡ്ജുകള്‍ 2,500 രൂപവീതം വാങ്ങി വിറ്റവരും കടപ്പുറത്തുണ്ട്. കപ്പലില്‍ നിന്നും വീണതോ പ്രകൃതി ദുരന്തത്തില്‍പെട്ട് കടലിലെത്തിയവയോ ആകാം ഈ സാധനങ്ങളെന്നാണ് കരുതുന്നത്.
Keywords: Kasaragod, Football, Mogral, Natives, Nellikunnu, Kumbala, Kerala, National News, Inter National News, Business News, Educational News, Gulf News, Health News.