കാറിലെ കൂട്ടമരണത്തിനുപിന്നിലെ കാരണമെന്ത്?
Jan 29, 2013, 23:52 IST
കാസര്‍കോട്: ഉദ്യോഗസ്ഥ ദമ്പതികളും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളും കാറില്‍ മരിച്ചനിലയില്‍ കാണപെട്ടസംഭവം നാടിനെ നടുക്കി. ചൊവാഴ്ച രാവിലെ മായിപ്പാടി-പേരാല്‍ കണ്ണൂര്‍ റോഡില്‍ നിര്‍ത്തിയിട്ട കാറിലാണ് നാലാംഗകുടുംബത്തെ മരിച്ചനിലയില്‍ കണ്ടത്. ഉച്ചയോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. കുഡ്ലു കോപാലകൃഷ്ണ ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഭെല്‍ ജീവനക്കാരന് സോണിക്കുട്ടി, ഭാര്യ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നേഴ്സ് ത്രേസ്യാമ്മ എന്ന ജോളി, മക്കളായ പി.എസ്. ജെറിന് (12), ജുവല്‍ സോണി (10) എന്നിവരാണ് മരിച്ചത്.
മരണം സംബന്ധിച്ച് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം ത്രേസ്യാമ്മയുടേതും മക്കളുടേതും കൊലപാതകവും സോണിക്കുട്ടിയുടേത് ആത്മഹത്യയും ആണെന്നാണ്. ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സോണിക്കുട്ടിയുടെ ഡയറിക്കുറിപ്പാണ് ഇങ്ങനെയൊരു നിഗമനത്തിന് ആധാരം. ബ്ലേഡ് ഇടപാടില്‍ സോണിക്കുട്ടി കുടുങ്ങിയിട്ടുണ്ടെന്നും അതാണ് ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നും സംശയിക്കുന്നു. എന്നാല്‍ സാമ്പത്തികമായി വലിയ പരാധീനതകളൊന്നുമില്ലാത്ത സോണിക്കുട്ടി ഇക്കാരണംകൊണ്ട് മാത്രം ഇങ്ങനെയൊരുവഴി തെരഞ്ഞെടുക്കില്ലെന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും മറ്റും പറയുന്നത്.
ബ്ലേഡ് ഇടപാടില്‍ നിന്ന് ഒരിക്കലും മോചനം ലഭിക്കാത്തവിധത്തില്‍ അദ്ദേഹം കുടുങ്ങിയിരിക്കാനും ബ്ലേഡ് മാഫിയകളില്‍ നിന്ന് അദ്ദേഹത്തിന് ഭീഷണി ഉയര്‍ന്നിരിക്കാനും സാധ്യയുണ്ടെന്നും സംസാരമുണ്ട്. ഭെല്ലില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്ന സോണിക്കുട്ടിക്കും നേഴ്സായ ഭാര്യയ്ക്കും ഭേദപ്പെട്ട വരുമാനമാണുള്ളത്.
സ്വന്തമായ ഇരുനില വീട്ടിലാണ് കുടുംബം താമസിക്കുന്നത്. സ്വന്തം കാറും ഇവര്‍ക്കുണ്ട്. മക്കളെ നല്ലനിലയില്‍ ഇവര്‍ പഠിപ്പിക്കുന്നുമുണ്ട്. കടബാധ്യതയുണ്ടെങ്കില് തന്നെ അത് പരിഹരിക്കാനുള്ള എല്ലാ സാഹചര്യവും ഇവര്‍ക്കുണ്ട്. പിന്നെന്തിനാണ് ഇത്തരം ഒരുവഴി തെരഞ്ഞെടുത്തതെന്നാണ് പലരും ചോദിക്കുന്നത്. ഭാര്യയോടും മക്കളോടും ഏറെ സ്നേഹം പ്രകടിപ്പിക്കുന്ന സോണികുട്ടി അവരെ കൊലപ്പെടുത്തി സ്വയം മരണത്തിന്റെ കരങ്ങളിലേക്ക് എത്തിപ്പെടാന്‍ ഒരിക്കലും തയ്യാറാവില്ലെന്നാണ് അദ്ദേഹത്തെ അറിയുന്നവര്‍ പറയുന്നത്.
നാട്ടിലെ ഏവര്‍ക്കും പ്രിയപ്പെട്ടവരാണ് ഈ കുടുംബം. ജോലിസ്ഥലത്തും നല്ല അന്തരീക്ഷമാണ് സോണിക്കുട്ടിക്കുള്ളത്. ബന്ധുക്കളുമായും നല്ല സ്നേഹബന്ധം പുലര്‍ത്തിവരുന്നു. അതിനിടയില്‍ എങ്ങനെയാണ് മരണചിന്ത കടന്നുവന്നത് എന്ന ചോദ്യമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. കുടുംബത്തെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവം പലചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.
ത്രേസ്യാമ്മയുടെ മൃതദേഹം നഗ്നമായ നിലയില്‍ കാറിനുള്ളില്‍ കാണപ്പെട്ടത് ദുരൂഹതയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഭാര്യയെ കൊന്നതാണെങ്കില്‍ തന്നെ എന്തിന് നഗ്നയാക്കി എന്നചോദ്യവും ഉയരുന്നുണ്ട്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യചെയ്യാന്‍ ഇത്തരമൊരു മാര്‍ഗം എന്തിന് സ്വീകരിച്ചു എന്നതും സംശയം ഇരട്ടിപ്പിക്കുന്നു. പോലീസിന്റെ വിശദമായ അന്വേഷണങ്ങളിലൂടെ നാടിനെ നടുക്കിയ കൂട്ടമരണത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയാണ് ഏവര്‍ക്കുമുള്ളത്.
Related News:
കാറിനകത്തെ കൂട്ടമരണം: ചുരുളഴിയുന്നു; ഡയറിക്കുറിപ്പ് കണ്ടെത്തി

കാസര്‍കോട്ട് കാറിനകത്ത് മരിച്ചത് ദമ്പതികളും 2 മക്കളും
കാസര്‍കോട്ട് കാറിനകത്ത് 2 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാറില്‍ മരിച്ചത് കെല്ലിലെ ഇലക്ട്രീഷ്യനും ജനറല്‍ ആശുപത്രിയില്‍ നഴ്സായ ഭാര്യയുമെന്ന് സൂചന
Keywords: Car, Kudlu, Road, Investigation, Police, Kasaragod, Kerala, Murder, Maipady, Postmortem Report, Kerala Vartha, Kerala News, Letter, Suicide.