city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കസേരയില്‍ ഇരുന്നതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 22/01/2015) കസേരയില്‍ ഇരുന്നുവെന്ന് ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി. ദേലംപാടി ജി.വി.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് യാസര്‍ ഫയാസിനെ (14) ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ അധ്യപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് എം.എസ്.എഫ്. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണ, ജന. സെക്രട്ടറി സി.ഐ.എ. ഹമീദ് എന്നിവര്‍ ആവശ്യപെട്ടു.

അല്ലാതെ പക്ഷം ശക്തമായ സമര പരപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. രക്ഷിതാക്കളെക്കാളും കൂടുതല്‍ നീതിപുലര്‍ത്തേണ്ട അധ്യാപകര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പൊതുസമൂഹത്തില്‍ അധ്യാപകര്‍ക്കുള്ള അംഗീകാരത്തിന് മങ്ങലേല്‍ക്കുമെന്ന് നേതാക്കള്‍ കൂട്ടിചേര്‍ത്തു.
കസേരയില്‍ ഇരുന്നതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Attack, Student, Kasaragod, Kerala, School, Teacher, Student, GVHSS, Delampady, Chair, Complaint, Student assaulted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia