ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമണം; അക്രമത്തിന് കാരണം ഗള്‍ഫില്‍ നടന്ന പണമിടപാടുമായുള്ള തര്‍ക്കമെന്ന് സൂചന
Oct 24, 2018, 00:36 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 23.10.2018) ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമണം. അക്രമത്തിന് കാരണം 2013ല്‍ ഗള്‍ഫില്‍ നടന്ന പണമിടപാടുമായുള്ള തര്‍ക്കമെന്ന് സൂചന. തായല്‍ കളനാട് അയ്യങ്കോലിലെ മാഹിന്റെ മകനും മുന്‍ഗള്‍ഫുകാരനും ഇപ്പോള്‍ ഓട്ടോ ഡ്രൈവറുമായ കമാലുദ്ദീനാണ് (29) അക്രമത്തിനിരയായത്. ചൊവ്വാഴ്ച രാത്രി 8.15 മണിക്ക് ഒരു കാറിലും ബൈക്കിലുമായെത്തിയ ഒരു സംലമാണ് കളനാട് പള്ളിക്ക് സമീപം ഓട്ടോ തടഞ്ഞ് അക്രമിച്ചതെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് പറഞ്ഞു.
2013ല്‍ ഗള്‍ഫില്‍ കമാലുദ്ദീന്റെ സുഹൃത്തുമായി ബന്ധപ്പെട്ട പണമിടപാട് നടന്നിരുന്നു. സുഹൃത്ത് പണം ഏല്‍പ്പിക്കാതെ മുങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം പിന്നീട് പറഞ്ഞ് തീര്‍ത്തിരുന്നതായും ഈ വിഷയത്തില്‍ ബന്ധപ്പെട്ടതിന്റെ പ്രതികാരമായിരിക്കാം അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായും കമാലുദ്ദീന്‍ പറയുന്നു. കണ്ടാലറിയാവുന്ന സംഘമാണ് അക്രമിച്ചതെന്നും യുവാവ് പറഞ്ഞു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ സംഘം വന്നവാഹനങ്ങളില്‍ തന്നെ രക്ഷപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Melparamba, Kalanad, Kasaragod, News, Attack, Injured, Auto Driver, Auto driver assaulted
< !- START disable copy paste -->