ഓടിക്കാന്‍ നല്‍കിയ ഓട്ടോയുടെ വാടക നല്‍കിയില്ല; ടൂറിസ്റ്റ് ബസ് ഡ്രൈവറെ ഇരുമ്പുവടി കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു
Sep 8, 2017, 20:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.09.2017) ഓടിക്കാന്‍ നല്‍കിയ ഓട്ടോറിക്ഷയുടെ വാടക നല്‍കാത്തതിനെക്കുറിച്ച് ചോദിച്ച ടൂറിസ്റ്റ് ബസ് ഡ്രൈവറെ ഇരുമ്പുവടി കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. മടിക്കൈ അടുക്കത്ത് പറമ്പത്തെ വേണുവി (46)നാണ് അക്രമത്തില്‍ പരിക്കേറ്റത്. പുതിയകോട്ട പഴയ ആര്‍ടിഒ ഓഫീസിന് സമീപത്തെ ബിജു ജോര്‍ജ്ജാണ് മര്‍ദ്ദിച്ചതെന്ന് വേണു പരാതിപ്പെട്ടു.
വേണുവിന്റെ കെ എല്‍ 60 ബി 4448 നമ്പര്‍ ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് ബിജു ഓടിച്ചിരുന്നു. 150 രൂപ ദിവസം പിഗ്മി കളക്ഷന്‍ ഏജന്റിനെ ഏല്‍പ്പിക്കാമെന്ന വ്യവസ്ഥയിലാണ് ഓട്ടോ നല്‍കിയത്. എന്നാല്‍ മൂന്നാഴ്ച്ചയായി ബിജു വാടക നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴ് മണിക്ക് മുഴുവന്‍ വാടകയും തരാമെന്ന് ഫോണിലൂടെ വേണുവിനെ വിളിച്ച് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പണം വാങ്ങാന്‍ ചെന്നപ്പോള്‍ പണം തരാതെ വഴക്കു പറയുകയും വാക്കു തര്‍ക്കത്തിനിടയില്‍ ബിജു ഇരുമ്പുവടി കൊണ്ട് മുഖത്ത് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് വേണു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Bus-driver, Assault, Bus driver assaulted