ഈ വാകമരച്ചോട്ടില്‍ ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന 'കലാപം' സാഹിത്യ ക്യാമ്പ് മെയ് 17,18 തീയ്യതികളില്‍
May 15, 2019, 17:04 IST
കാസര്‍കോട്: (www.kasargodvartha.com 15.05.2019) പുരോഗമന രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മയായ 'ഈ വാകമരച്ചോട്ടില്‍' സംഘടിപ്പിക്കുന്ന 'കലാപം' സാഹിത്യ കാമ്പിന്റെ രണ്ടാം പതിപ്പ് മെയ് 17,18 തീയതികളില്‍ കാസര്‍കോട്
മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കലാ-സാംസ്‌ക്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകള്‍ ക്യാമ്പില്‍ സംഘടിപ്പിക്കും. ക്യാമ്പിന്റെ ഭാഗമായി ആദ്യദിനം രാത്രി ഏഴ് മണിക്ക് പ്രശസ്ത സൂഫി സംഗീത സംഘമായ 'മെഹ്ഫില്‍ ഇ സമാ'യുടെ സംഗീത സന്ധ്യയും നടക്കും.
ഓള്‍ ഇന്ത്യാ കിസാന്‍സഭാ നേതാവ് വിജു കൃഷ്ണന്‍, എഴുത്തുകാരായ വീരാന്‍ കുട്ടി, സി എം വിനയ ചന്ദ്രന്‍, മനീഷ നാരായണന്‍, ഷെഫീക്ക് സല്‍മാന്‍, എ വി അനില്‍കുമാര്‍, കാസര്‍കോട്് ജില്ലാ കളക്ടര്‍ ഡോ: സജിത്ത് ബാബു, ആക്ടിവിസ്റ്റ് ഇഷാ കിഷോര്‍ തുടങ്ങിയ പ്രമുഖര്‍ ക്യാമ്പില്‍ പങ്കെടുക്കും.
150ഓളം പ്രതിനിധികളാണ് ക്യാമ്പിനെത്തുക. രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പില്‍ ഭക്ഷണവും താമസസ്വൗകര്യവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍. ഇതു കൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷനും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ പ്രജിത്ത് ഉലൂജി, ശ്രീജിത്ത് മഞ്ചക്കല്‍, ശിവന്‍ ചൂരിക്കോട്, വിഷ്ണുപ്രസാദ് പുത്തന്‍വീട്ടില്‍, സുലേഖ ശശിക്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
രജിസ്റ്റര്‍ ചെയ്യാനായി 9633479377,7558999774 എന്ന നമ്പറുമായി ബന്ധപ്പെടുക
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Camp, Municipal Conference Hall, District Collector, ee vagamarachottil conducting literature camp on 17,18 may.